റാമി’ല്‍ ഒപ്പം അഭിനയിക്കുന്ന ഇന്ദ്രജിത്തിന്റെ ക്ലിക്കില്‍ കിടിലൻ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ.. വൈറൽ ചിത്രം ഏറ്റെടുത്ത് ആരാധകർ

മോഹൻലാലിന്റേതായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മോണ്‍സ്റ്റര്‍'. പുലിമുരുകനു' ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്നുവെന്നതു തന്നെയാണ് ഏറ്റവും വലിയ ആകര്‍ഷണം. 'പുലിമുരുകന്റെ' രചയിതാവ് ഉദയ് കൃഷ്‍ണ തന്നെയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥാകൃത്തും. ജീത്തു ജോസഫിന്റെ ചിത്രമായ 'റാമി'ല്‍ ആണ് മോഹൻലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷം ചിത്രം തുടങ്ങിയ കാര്യം ജീത്തു ജോസഫ് തന്നെയാണ് അറിയിച്ചത്. എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും വേണമെന്നും ജീത്തു ജോസഫ് സാമൂഹ്യമാധ്യമത്തിലൂടെ അഭ്യര്‍ഥിച്ചിരുന്നുന്നു. തൃഷയാണ് 'റാം' എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളിലും വിശേഷങ്ങള്‍ പങ്കുവെക്കാറുള്ള മോഹൻലാൽ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയാണ് താരം പങ്കുവെച്ചത്. റാമി’ല്‍ ഒപ്പം അഭിനയിക്കുന്ന ഇന്ദ്രജിത്ത് ആണ് ഫോട്ടോ എടുത്തിരിക്കുന്നത് എന്നും മോഹൻലാല്‍ എഴുതിയിരിക്കുന്നു. യുകെയിലാണ് ചിത്രം ചിത്രീകരണം പുരോഗമിക്കുന്നത്. തൃഷ നായികയാകുന്ന മലയാളം ചിത്രം എന്ന പ്രത്യേകതയുമുണ്ട്. വമ്പൻ ബജറ്റില്‍ ഒരുങ്ങുന്ന ‘റാം’ ആക്ഷനും പ്രാധാന്യം നല്‍കുന്ന ഒന്നായിരിക്കും.
https://www.facebook.com/Malayalivartha



























