അനുരഞ്ജന ശ്രമങ്ങളുമായി രജനികാന്ത് ഉൾപ്പെടെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം എത്തി.. ധനുഷും ഐശ്വര്യയും ഒന്നിക്കുന്നു!

ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചനത്തില്‍നിന്ന് പിന്‍മാറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. 18 വര്‍ഷം നീണ്ട ദാമ്പത്യത്തിനു ശേഷം പിരിയുകയാണെന്ന് കുറച്ചു മാസം മുന്‍പാണ് ഇരുവരും ആരാധകരെ അറിയിച്ചത്. എന്നാല്‍ അനുരഞ്ജന ശ്രമങ്ങളുമായി ബന്ധുക്കളും സുഹൃത്തുക്കളുമടക്കം എത്തിയതോടെ തീരുമാനം മാറ്റിയെന്നാണ് സൂചന. രജനികാന്തിന്റെ ഇടപെടൽ ആണ് ധനുഷിനെയും ഐശ്വര്യയെയും ഒരുമിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം കൊവിഡ് വ്യാപനം തുടങ്ങിയപ്പോൾ മുതൽ ഐശ്വര്യ മക്കളായ യാത്ര, ലിംഗ എന്നിവരോടൊപ്പം പോയസ് ഗാർഡനിലെ വസതിയിൽ രജനികാന്തിനൊപ്പം താമസിക്കുകയായിരുന്നു.
സൂപ്പർ സ്റ്റാർ രജനികാന്തിന്റെ മകളായ ഐശ്വര്യയും ധനുഷും തമ്മിൽ 6 മാസം നീണ്ട പ്രണയത്തിനൊടുവിൽ 2004 നവംബർ 18 നായിരുന്നു ധനുഷ് – ഐശ്വര്യ വിവാഹം. വിവാഹിതനാകുമ്പോൾ ധനുഷിന് 21 വയസ്സും ഐശ്വര്യയ്ക്ക് 23 വയസ്സുമായിരുന്നു പ്രായം. സൂപ്പർസ്റ്റാറിന്റെ മരുമകനെന്നത് പ്രേക്ഷക സ്വീകാര്യതയിലും ധനുഷിന് ഗുണമായി. ഐശ്വര്യയും സിനിമയിൽ സജീവമായി. സംവിധായികയെന്ന നിലയിൽ ‘ത്രീ’ ഐശ്വര്യയ്ക്ക് അഭിനന്ദനം നേടിക്കൊടുത്ത സംരംഭമായിരുന്നു. ധനുഷായിരുന്നു നായകൻ. ധനുഷ് താരമെന്നതിനൊപ്പം നല്ല നടൻ എന്ന നിലയിലേക്കും ഇതിനോടകം ഉയർന്നിരുന്നു. രണ്ടു തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി. സംവിധായകൻ, തിരക്കഥാകൃത്ത്, ഗായകൻ, ഗാനരചയിതാവ്, നിർമാതാവ് എന്നിങ്ങനെ സിനിമയുടെ പല മേഖലയിലും തിളങ്ങി നിൽക്കുകയാണ് ധനുഷ്. യാത്രയും ലിംഗയുമാണ് ഇവരുടെ മക്കള്‍.
https://www.facebook.com/Malayalivartha



























