എന്നും ഫുട്ബോൾ പ്ലേയർ ആയ അച്ഛന്റെ കളി കണ്ടിട്ടാണ് അമ്മ വിവാഹത്തിനു സമ്മതിച്ചത്! ചെറുപ്പകാലം മുതൽ സിഗരറ്റിന്റെ മറ്റും പരസ്യം കണ്ടു വന്ന ഒരാൾ പിന്നെ സിഗരറ്റ് അല്ലാതെ ഓലമടൽ വലിക്കുമോ? തുറന്ന് പറഞ്ഞ് ഷൈൻ ടോം ചാക്കോ

ഷൈൻ ടോം ചാക്കോ,ബിനു പപ്പു,സംവിധായകൻ എം എ നിഷാദ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി നടനും സംവിധായകനുമായ സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന "ഭാരത സർക്കസ്" സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയാണ് തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ കൂടി പുറത്തിറക്കിയത്. ഷൈന്റെ അഭിനയം പോലെ തന്നെ വൈറലാകുന്ന ഒന്നാണ് അദ്ദേഹത്തിന്റെ അഭിമുഖങ്ങളും. ഇപ്പോൾ താരത്തിന്റെ പുതിയൊരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. അഭിമുഖത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ ഷൈൻ വളരെ എനർജറ്റിക് ആയി നിൽക്കുന്നത് കാണാം. അതുകൊണ്ട് തന്നെ ഈ അഭിമുഖത്തിന് ലഭിക്കുന്ന കമന്റുകൾ വളരെ രസകരമായതാണ്. രതിപുഷ്പം എന്ന് തുടങ്ങുന്ന ഗാനം ഷൈൻ അഭിമുഖവേളയിൽ അഭിനയിച്ച് കാണിക്കുന്നുണ്ട്. ചൈന്റെ ചില പരാമർശങ്ങളും ആരാധകരെ പൊട്ടിച്ചതിരിപ്പിക്കുന്നു. ചെറുപ്പകാലം മുതൽ സിഗരറ്റിന്റെ മറ്റും പരസ്യം കണ്ടു വന്ന ഒരാൾ പിന്നെ സിഗരറ്റ് അല്ലാതെ ഓലമടൽ വലിക്കുമോ എന്നാണ് ഷൈൻ ചോദിക്കുന്നത്. ഫുട്ബോൾ പ്ലെയറായ അച്ഛന്റെ കഥാപാത്രത്തെക്കുറിച്ച് ആണ് ചിത്രത്തിൽ പറഞ്ഞിരിക്കുന്നത് എന്നും ഫുട്ബോൾ പ്ലേയർ ആയ അച്ഛന്റെ കളി കണ്ടിട്ടാണ് അമ്മ വിവാഹത്തിനു സമ്മതിച്ചത് എന്നും ഷൈൻ ചിരിയോടെ പറയുന്നു. സ്വാഭാവിക അഭിനയം ആണ് ഷൈൻ ടോം ചാക്കോയുടെ ഏറ്റവും വലിയ പ്രത്യേക.
https://www.facebook.com/Malayalivartha



























