റോഷാക്കിലെ നായകൻ ഞാനല്ല! കഥയെ നയിക്കുന്നയാൾ മറ്റൊരാൾ.. സസ്പെൻസ് പുറത്ത് വിട്ട് മമ്മൂട്ടിയുടെ വെളിപ്പെടുത്തൽ

മലയാളി സിനിമാപ്രേമികളില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് മമ്മൂട്ടി നായകനാവുന്ന റോഷാക്ക്. റോഷാക്ക് സിനിമയുടേതായി പുറത്തിറങ്ങിയ പോസ്റ്റുകളും ട്രെയിലറുമെല്ലാം വളരെ അധികം ശ്രദ്ധനേടിയിരുന്നു. ആദ്യം മുതല്‍ ചിത്രത്തിന് നല്‍കിയ കൗതുകം ഇപ്പോഴും അങ്ങനെ തന്നെ നിലനിൽക്കുകയാണ്. ഒക്ടോബര്‍ 7 ന് തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് കഴിഞ്ഞ ദിവസം മുതൽ തന്നെ ചില പ്രധാന സെന്‍ററുകളില്‍ ആരംഭിച്ചിട്ടുണ്ട്. എന്നാലിപ്പോഴിതാ റോഷാക്കിലെ നായകൻ താൻ അല്ലെന്ന് മമ്മൂട്ടിയുടെ വെളിപ്പെടുത്തൽ പുറത്ത് വരുകയാണ്. കഥയെ നയിക്കുന്നയാൾ മറ്റൊരാളാണെന്ന് അഭിമുഖത്തിൽ മമ്മൂട്ടി തന്നെ വെളിപ്പെടുത്തി.
നിരവധി കഥാപാത്രങ്ങളുള്ള ചിത്രമാണ് റോഷാക്ക്. ഗ്രേസി ആന്റണി, ജഗദീഷ്, ബിന്ദു പണിക്കർ, ഷഫറുദ്ദീൻ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങി നിരവധിപേർ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. ഇതിൽ കഥയെ നയിക്കുന്നയാൾ എന്ന് മമ്മൂട്ടി പറഞ്ഞത് ഷഫറുദ്ദീനെയാണ്. ബിന്ദു പണിക്കരും മികച്ച അഭിനയ പ്രാധാന്യമുള്ള വേഷമാണ് അവതരിപ്പിച്ചിട്ടുള്ളതെന്നും മെഗാ സ്‌റ്റാർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























