ഫില്‍റ്റര്‍ ആവശ്യമില്ല, വ്യാജമായിട്ടും ഒന്നുമില്ല, ഒരിക്കലും തെറ്റ് പറ്റാത്തൊരു ഫ്രെയിം.. ഒരിക്കലും തെറ്റായ ആംഗിള്‍ ഉണ്ടാകാത്ത മുഖം! ഭര്‍ത്താവ് ധനുഷുമായി ഒരുമിക്കുന്നുവെന്ന വാര്‍ത്തകൾ പുറത്ത് വന്നതിന് പിന്നാലെ കിടിലൻ ചിത്രവുമായി ഐശ്വര്യ രജനികാന്ത്

ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചനത്തില്‍നിന്ന് പിന്‍മാറുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. 18 വര്‍ഷം നീണ്ട ദാമ്പത്യത്തിനു ശേഷം പിരിയുകയാണെന്ന് കുറച്ചു മാസം മുന്‍പാണ് ഇരുവരും ആരാധകരെ അറിയിച്ചത്. എന്നാല്‍ അനുരഞ്ജന ശ്രമങ്ങളുമായി ബന്ധുക്കളും സുഹൃത്തുക്കളുമടക്കം എത്തിയതോടെ തീരുമാനം മാറ്റിയെന്നാണ് സൂചന. ഔദ്യോഗികമായ സ്ഥീരികരണത്തിന് വേണ്ടിയാണ് ഏവരും കാത്തിരിക്കുന്നത്. ഇതിനിടയിലാണ് സോഷ്യല്‍ മീഡിയയിലൂടെ പുതിയൊരു പോസ്റ്റുമായി ഐശ്വര്യ എത്തിയത്. കൈയ്യിലുള്ള ഫോണില്‍ നോക്കി കൊണ്ടിരിക്കുന്ന രജനികാന്തിന്റെ ഒരു ഫോട്ടോയാണ് ഐശ്വര്യ പങ്കുവെച്ചത്. ഒപ്പം അതിനൊരു ക്യാപ്ഷനും നല്‍കി. വളരെ പോസിറ്റീവായ സന്ദേശമാണ് ഫോട്ടോയെക്കാളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. 'ഫില്‍റ്റര്‍ ആവശ്യമില്ല, വ്യാജമായിട്ടും ഒന്നുമില്ല, ഒരിക്കലും തെറ്റ് പറ്റാത്തൊരു ഫ്രെയിം. ഒരിക്കലും തെറ്റായ ആംഗിള്‍ ഉണ്ടാകാത്ത മുഖം, ഫാദര്‍ ലവ്. പോസിറ്റീവും അമൂല്യവുമായ ചിത്രം. നിങ്ങളുടെ എല്ലാ ദിവസവും ഇതുപോലൊയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവര്‍ക്കും വിജയദശമി ആശംസകള്‍ നേരുന്നു' എന്നുമാണ് രജനികാന്തിന്റെ ഫോട്ടോയ്ക്ക് ക്യാപ്ഷനായി ഐശ്വര്യ കുറിച്ചത്. ഐഫോണ്‍ 14 പ്രോ യില്‍ എടുത്ത ചിത്രമാണെന്ന് കൂടി താരപുത്രി സൂചിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha



























