Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു സാധാരണകുട്ടിയായി ഞാന്‍ മാസ്‌കും ഷാളുമൊക്കെ ഇട്ടിട്ടാണ് പോയത്... ഒരു പെണ്‍കുട്ടി ഇങ്ങനെ ഷട്ടറൊക്കെ ഇട്ട് ഇരിക്കുന്ന അവസ്ഥ ഓര്‍ത്ത് ടെന്‍ഷനായിപ്പോയി.. അവര് വന്ന് മാപ്പ് പറഞ്ഞു.. ആര്‍ക്കും ഇങ്ങനെയുള്ള അവസ്ഥ വരരുത്..എല്ലാവരും തുല്യരാണ്..അതൊരു 25 വയസ്സായ കുട്ടിയാണ്...ഞാന്‍ പ്രശ്‌നമാക്കാന്‍ ഉദ്ദേശിക്കുന്നില്ല.. പിടിച്ച് വലിച്ചപ്പോള്‍ കൈയിലൊരു സ്‌ക്രാച്ച് വന്നു.. സ്വകാര്യ ടെലികോം സ്ഥാപനത്തിൽ പൂട്ടിയിട്ട സംഭവത്തെകുറിച്ച് തുറന്ന് പറഞ്ഞ് നടി അന്ന രാജൻ

07 OCTOBER 2022 08:37 AM IST
മലയാളി വാര്‍ത്ത

അങ്കമാലി ഡയറീസില്‍ അടക്കം അഭിനയിച്ച നടി അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തിൽ പൂട്ടിയിട്ടു. സിം കാർഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ആണ് നടിയെ പൂട്ടിയിടുന്നതിൽ എത്തിയതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം വൈകുന്നേരം ആണ് ആലുവ മുനിസിപ്പൽ ഓഫീസിന് സമീപമുള്ള ടെലികോം സ്ഥാപനത്തിൽ നടി ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുന്നതിനായി അന്ന എത്തിയത്. സിം എടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായി. ഇതേ തുടർന്നാണ് നടിയെ പൂട്ടിയിട്ടത് എന്നാണ് ലഭിക്കുന്ന വിവരം. വ്യാഴാഴ്ച്ച വൈകിട്ട് 4 മണി കഴിഞ്ഞായിരുന്നു സംഭവം നടന്നത്. ആലവ മുനിസിപ്പല്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ടെലികോം സ്ഥാപനത്തിലാണ് അന്ന രാജന്‍ സിം എടുക്കാന്‍ എത്തിയത്. തുടര്‍ന്ന് സിം എടുക്കുന്നതുമായി ബന്ധപ്പെട്ട് അന്ന രാജനും സ്ഥാപനത്തിലെ ജീവനക്കാരും തര്‍ക്കമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഈ തര്‍ക്കം ആണ് താരത്തെ പൂട്ടിയിടുന്ന സംഭവത്തിലേക്ക് എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. മിനുട്ടുകളോളമാണ് അന്ന രാജനെ പൂട്ടിയിട്ടത്. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലറെ അടക്കം വിളിച്ചുവരുത്തിയ ശേഷമാണ് താരത്തെ ഇവിടെ നിന്ന് വിട്ടയച്ചതെന്നാണ് വിവരം.

എന്നാൽ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി താരം തന്നെ രംഗത്തെത്തി. എന്താണ് അവിടെ വെച്ച് നടന്നതെന്ന് അന്ന രാജന്‍ പ്രതികരിച്ചു. മാധ്യമങ്ങളോടായിരുന്നു അന്ന രാജന്റെ പ്രതികരണം. ഷട്ടറിന്റെ അടച്ചിട്ടപ്പോള്‍ താന്‍ ആകെ പേടിച്ചുപോയെന്നും താന്‍ കരയുകയായിരുന്നുവെന്നും അന്ന പറഞ്ഞു. ജീവനക്കാര്‍ തന്നോട് കുറച്ച് മോശമായാണ് പെരുമാറിയതെന്ന് അന്ന രാജന്‍ പറഞ്ഞു. ഇനി ആര്‍ക്കും ഇത്തരം അുഭവം ഉണ്ടാവാന്‍ പാടില്ലെന്നും അന്ന പറഞ്ഞു. ജീവനക്കാര്‍ മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് കേസ് ഒത്തുതീര്‍പ്പായി. ജീവനക്കാരുടെ ഭാവിയെ കരുതി കേസുമായി മുന്നോട്ട് പോകുന്നില്ലെന്നും അന്നപറഞ്ഞു. സിമ്മിന്റെ പ്രോബ്ലം ആയിട്ടാണ് ഷോറുമില്‍ പോയത്. അവര്‍ കുറച്ച് മോശമായി പെരുമാറി, ഷട്ടറൊക്കെ അടച്ചിട്ടു, വളരെ പ്രയാസമായി. ഞാന്‍ അവിടെ നിന്നു കരയുകയായിരുന്നു. അപ്പോള്‍ ആരെയാണ് വിളിക്കേണ്ടതെന്ന് അറിയില്ല. എന്റെ അച്ഛന്റെ സ്ഥാനത്ത് ഞാന്‍ ചെറുപ്പം മുതലേ കണ്ട ആള്‍ക്കാരാണ് ഇവരൊക്കെ.. അച്ഛന്‍ രാഷ്ട്രീയക്കാരനാണല്ലോ..ഞാന്‍ ഇവരെയൊക്കെ വിളിച്ചു. ഞാന്‍ മാസ്‌കും ഷാളുമൊക്കെ ഇട്ടിട്ടാണ് പോയത്. ഒരു സാധാരണകുട്ടിയായിട്ടാണ് പോയത്. അപ്പോള്‍ ഒരു പെണ്‍കുട്ടി ഇങ്ങനെ ഷട്ടറൊക്കെ ഇട്ട് ഇരിക്കുന്ന അവസ്ഥ ഓര്‍ത്ത് ടെന്‍ഷനായിപ്പോയി.. അവര് വന്ന് മാപ്പ് പറഞ്ഞു.. ആര്‍ക്കും ഇങ്ങനെയുള്ള അവസ്ഥ വരരുത്..എല്ലാവരും തുല്യരാണ്..അതൊരു 25 വയസ്സായ കുട്ടിയാണ്...ഞാന്‍ പ്രശ്‌നമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. പിടിച്ച് വലിച്ചപ്പോള്‍ കൈയിലൊരു സ്‌ക്രാച്ച് വന്നു..ഇത് അറിയാതെ പറ്റിയാതാവും, അവര്‍ ഐഡി കാര്‍ഡ് വേണം എന്ന് പറഞ്ഞു. എനിക്കത് മനസ്സിലായി..ഞാന്‍ മെയില്‍ അയക്കാം എന്ന് പറഞ്ഞു. അപ്പോള്‍ ഐഡി കാര്‍ഡ് നിര്‍ബന്ധമായി വേണം എന്നു പറഞ്ഞു. വളരെ ഇന്‍സള്‍ട്ടിംഗ് ആയി എന്നോട് പെരുമാറി അതുകൊണ്ട് മാനേജരുടെ ഫോട്ടോ എടുത്തു. അവര്‍ക്കത് ഇഷ്ടമായില്ല. അത് ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞു. ശരിയാണ് ഒരാളുടെ പേഴ്സണല്‍ സ്‌പേയ്‌സില്‍ കയറി ഫോട്ടോ എടുക്കുന്നത് തെറ്റാണ്..നാളെ ഒരു പരാതി ഉന്നയിക്കുമ്പോള്‍ എനിക്ക് തെളിവ് കാണിക്കാന്‍ എടുത്തതാണ്. അതിന്റെ പേരില്‍ ഷട്ടറടച്ച് ഗുണ്ടായിസം പോലെ ഫോട്ടോ ഡിലീറ്റ് ചെയ്ത് ഇറങ്ങിക്കോ എന്നൊക്കെ പറയുന്നത്. ഈ തര്‍ക്കം ആണ് താരത്തെ പൂട്ടിയിടുന്ന സംഭവത്തിലേക്ക് എത്തിയത്. മിനുട്ടുകളോളമാണ് അന്ന രാജനെ പൂട്ടിയിട്ടത്. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലറെ അടക്കം വിളിച്ചുവരുത്തിയ ശേഷമാണ് താരത്തെ ഇവിടെ നിന്ന് വിട്ടയച്ചത്. വാര്‍ഡ് കൗണ്‍സിലറും പോലീസും എത്തിയതിന് പിന്നാലെയാണ് കടയുടെ ഷട്ടര്‍ തുറന്ന് താരത്തെ പുറത്ത് വിട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends