നിങ്ങളെന്താണ് ചെയ്യുന്നത്... ഞങ്ങൾ പറ്റില്ലെന്ന് പറഞ്ഞതല്ലേ.. കുറച്ച് മര്യാദ കാണിക്കൂ.. കാര്യമാക്കാതെ വീണ്ടും ആളുകൾ സെൽഫി എടുത്ത് തുടങ്ങിയതോടെ കാര്യങ്ങൾ കൈവിട്ടുപോയി.. മകൻ അഭിഷേക് ബച്ചനൊപ്പം പൊതുസ്ഥലത്ത് വെച്ച് ആരാധകർ വളഞ്ഞതോടെ പൊട്ടിത്തെറിച്ച് ജയ ബച്ചൻ!
ബോളിവുഡിലെ താര കുടുംബമാണ് അമിതാബ് ബച്ചന്റേത്. ഭാര്യ ജയ ബച്ചൻ, മകൻ അഭിഷേക് ബച്ചൻ, മരുകൾ ഐശ്വര്യ റായ്, മകളുടെ മകൾ നവ്യ നവേലി തുടങ്ങി എല്ലാവരും സിനിമാ രംഗത്ത് നിന്നാണ്. ജയ ബച്ചൻ സിനിമകളിൽ നിന്ന് മാറി രാഷ്ട്രീയത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 1973 ലാണ് ജയ ബച്ചനും അമിതാബ് ബച്ചനും വിവാഹം കഴിക്കുന്നത്. 49 വർഷമായി ഒരുമിച്ച് ജീവിക്കുന്ന ഇരുവരും ബി ടൗണിലെ മാതൃകാ ദമ്പതികളായും അറിയപ്പെടുന്നു. ബച്ചന്റെ കരിയറിൽ ഉടനീളം വലിയ പിന്തുണയാണ് ജയ നൽകിയത്. ഇപ്പോഴിതാ പാപ്പരാസികളോട് ദേഷ്യത്തിലാണ് ജയ ബച്ചൻ പലപ്പോഴും പെരുമാറുള്ളത്. അനാവശ്യ ചോദ്യങ്ങളെയൊന്നും ജയ ബച്ചൻ പ്രോത്സാഹിപ്പിക്കാറില്ല.
മാധ്യമങ്ങളോട് ഇവർ ദേഷ്യപ്പെട്ട പല സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ആരാധകരോടും ദേഷ്യപ്പെട്ടിരിക്കുകയാണ് ജയ ബച്ചൻ. ഭോപ്പാലിൽ മകൻ അഭിഷേക് ബച്ചനൊപ്പം പൊതുസ്ഥലത്ത് വെച്ച് ആരാധകർ വളഞ്ഞതാണ് ജയ ബച്ചനെ ചൊടിപ്പിച്ചത്.സെൽഫിയെടുക്കാൻ ആരാധകർ കൂടിയപ്പോഴാണ് ജയ ബച്ചൻ ദേഷ്യപ്പെട്ടത്. കാളി ബാരി ക്ഷേത്രത്തിൽ വെച്ചാണ് സംഭവം. ‘നിങ്ങളെന്താണ് ചെയ്യുന്നത്. ഞങ്ങൾ പറ്റില്ലെന്ന് പറഞ്ഞതല്ലേ. കുറച്ച് മര്യാദ കാണിക്കൂ. ഭോപാലിലെ ആളുകൾക്ക് കുറച്ച് മര്യാദ വേണം’ എന്നാണ് ജയ ബച്ചൻ പറഞ്ഞത്. എന്നാൽ, അതൊന്നും കാര്യമാക്കാതെ വീണ്ടും ആളുകൾ സെൽഫി എടുത്ത് തുടങ്ങി. ഇതോടെ നിങ്ങൾക്കൊന്നും നാണമില്ലേ എന്നാണ് ജയ ബച്ചൻ വീണ്ടും ദേഷ്യത്തോടെ ചോദിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha