Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുറച്ച് നടക്കുമ്പോഴേക്കും അരയ്ക്ക് താഴ്ഭാഗം മുതല്‍ കാല്‍പാദം വരെ നീരു വയ്ക്കും! 55 കിലോയുണ്ടായിരുന്ന ശരീരഭാരം 85 കിലോയിലെത്തി.. ഫിസിയോ ചെയ്യാന്‍ തുടങ്ങിയതോടെ കാലിലേക്ക് ഫ്‌ളൂയിഡ് വന്ന് കാലു വീങ്ങി വീര്‍ത്തു വരും... വസ്ത്രങ്ങളൊക്കെ പാകമല്ലാതായി; ആ സമയത്ത് ഫോട്ടോകളില്‍ പോലും വരാതിരിക്കാന്‍ ശ്രമിച്ചു.. ഫംഗ്ഷനുകളില്‍ നിന്നെല്ലാം അകന്നു നിന്നു; പിന്നാലെ സംഭവിച്ചത്.. തുറന്ന് പറഞ്ഞ് പത്മപ്രിയ

07 OCTOBER 2022 03:54 PM IST
മലയാളി വാര്‍ത്ത

നീളൻ മുടിയും വിടർന്ന കണ്ണുകളും മനോഹരമായ ചിരിയുമായെത്തി മലയാളികളുടെ മനം കവർന്ന നടിയാണ് പത്മപ്രിയ. ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലായെങ്കിലും താരം ചെയ്തിരിക്കുന്ന കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷക മനസിൽ ഓടിയെത്തുന്നവയാണ്. മലയാള സിനിമയിൽ കുറെ നാളുകൾക്ക് ശേഷം പത്മപ്രിയ നായികയായെത്തിയ ചിത്രമായിരുന്നു ഒരു തെക്കൻ തല്ലു കേസ്. ഇപ്പോഴിതാ തനിക്ക് ഉണ്ടായിരുന്ന അസുഖത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി പത്മപ്രിയ. പേശികള്‍ക്ക് ബലക്ഷയം സംഭവിക്കുകയും പിന്നീട് നടക്കാന്‍ പോലും പറ്റാത്ത അവസ്ഥ ഉണ്ടായി എന്നുമാണ് പത്മപ്രിയ പറയുന്നത്. 2018 അവസാനത്തോടെയാണ് ഈ അവസ്ഥ സംഭവിക്കുന്നത്. പേശികളുടെ ബലക്ഷയം ആയിരുന്നു പ്രശ്‌നം. കുറച്ച് നടക്കുമ്പോഴേക്കും അരയ്ക്ക് താഴ്ഭാഗം മുതല്‍ കാല്‍പാദം വരെ നീരു വയ്ക്കും.

നീര് മാറി പഴയതു പോലെയാവാന്‍, തലയിണയിലും മറ്റും കാല് ഉയര്‍ത്തി വച്ച് ഇരിക്കുകയായിരുന്നു പിന്നെ ചെയ്യുക. സാധാരണ മൂവ്‌മെന്റ്‌സ് പോലും ബുദ്ധിമുട്ടേറിയതായി, 55 കിലോയുണ്ടായിരുന്ന ശരീരഭാരം 85 കിലോയിലെത്തി. എന്താണ് യഥാര്‍ത്ഥ പ്രശ്‌നമെന്ന് ഡോക്ടേഴ്‌സിനു കൃത്യമായി പറയാന്‍ കഴിഞ്ഞില്ല. വേദന കൂടി വഷളാവുമ്പോള്‍ ഡോക്ടേഴ്‌സിനെ കാണും. അവര്‍ എക്‌സ്‌റേ എടുത്തു നോക്കും, എല്ലുകള്‍ക്കോ പേശികള്‍ക്കോ ഒന്നും പ്രത്യക്ഷത്തില്‍ യാതൊരു പ്രശ്‌നവും കാണാനില്ല. ഒടുവില്‍ ഫിസിയോതെറാപ്പി നിര്‍ദേശിക്കും. ഫിസിയോ ചെയ്യാന്‍ തുടങ്ങിയതോടെ പലപ്പോഴും സ്ഥിതി കൂടുതല്‍ വഷളായി. ശരിക്കും നടക്കാന്‍ സാധിക്കുമായിരുന്നില്ല. നടക്കാന്‍ ശ്രമിച്ചാല്‍ മസിലിനു ടെന്‍ഷനാവും, കാലിലേക്ക് ഫ്‌ളൂയിഡ് വന്ന് കാലു വീങ്ങി വീര്‍ത്തു വരും. നീരു വന്ന് കാലിന് ഭാരം കൂടും. പിന്നെ 10-15 ദിവസത്തോളം നിറയെ തലയണ വച്ച് അതിനു മുകളില്‍ കാലു കയറ്റി വച്ച് വിശ്രമിക്കണം. വസ്ത്രങ്ങളൊക്കെ പാകമല്ലാതായി. ആ സമയത്ത് ഫോട്ടോകളില്‍ പോലും വരാതിരിക്കാന്‍ ശ്രമിച്ചു. ഫംഗ്ഷനുകളില്‍ നിന്നെല്ലാം അകന്നു നിന്നു. ആളുകളുമായി കൂടുതലും ഓണ്‍ലൈനിലായിരുന്നു സംസാരിച്ചിരുന്നത്. സത്യത്തില്‍ കോവിഡ് തുടങ്ങുന്നതിനും 10-18 മാസങ്ങള്‍ മുമ്പ് തന്നെ തന്റെ ലോക്ക്ഡൗണ്‍ തുടങ്ങിയിരുന്നു എന്നാണ് പത്മപ്രിയ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends