Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബീച്ചില്‍ ഒക്കെ പോയി ചുരിദാറിട്ട് നില്‍ക്കാന്‍ ഞങ്ങള്‍ക്ക് പറ്റില്ല.. സാഹചര്യങ്ങളാണ് നമ്മെ മാറ്റുന്നത്! സ്‌കൂള്‍ കാലം മുതലേ എന്റെ താടി എല്ലിന്റെ പേരില്‍ ഞാന്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു.. അതുകൊണ്ട് എനിക്ക് അത് ശീലമാണ്.. ബാലയുമായുള്ള ചേച്ചിയുടെ വിവാഹ മോചനത്തിന് ശേഷമാണ് കൂടുതല്‍ ഇഷ്ടക്കേടുകള്‍ ആളുകള്‍ പ്രകടിപ്പിച്ചു തുടങ്ങിയത്.. ഇപ്പോള്‍ ഗോപി ചേട്ടനുമായി ബന്ധത്തിലായപ്പോൾ.. പാപ്പുവിനെ പോലും വെറുതേ വിടുന്നില്ല; നേരിടേണ്ടിവന്ന ബോഡിഷെയിമിങ്ങിനെ കുറിച്ച് അഭിരാമി

07 OCTOBER 2022 04:58 PM IST
മലയാളി വാര്‍ത്ത

അഭിനയവും ആലാപനവുമൊക്കെയായി ശ്രദ്ധ നേടിയ താരമാണ് അഭിരാമി സുരേഷ്. സോഷ്യല്‍മീഡിയയിലൂടെ രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുകയാണ് അഭിരാമി. സംഗീത സംവിധായകൻ ഗോപി സുന്ദറുമായി താൻ പ്രണയത്തിലാണെന്ന് അമൃത സുരേഷ് അറിയിച്ചിരുന്നു. അന്ന് മുതൽ അമൃതയ്ക്കും അഭിരമിക്കും കുടുംബത്തിനുമെതിരെ വ്യാപകമായ സൈബർ ആക്രമണമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം അഭിരാമി ഇതിനെതിരെ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ തനിക്കും കുടുംബത്തിനും നേരിടേണ്ടിവന്ന ബോഡിഷെയിമിങ്ങിനെ കുറിച്ച് പറയുകയാണ് താരം. 'സ്‌കൂള്‍ കാലം മുതലേ എന്റെ താടി എല്ലിന്റെ പേരില്‍ ഞാന്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് എനിക്ക് അത് ശീലമാണ്. ഇപ്പോള്‍ ചേച്ചിയുടെയും ചേട്ടന്റെയും (അമൃത സുരേഷ്, ഗോപി സുന്ദര്‍) ബന്ധത്തിന് ശേഷമാണ് സൈബര്‍ അറ്റാക്കുകൾ കൂടിയത്. ഫെയ്‌സ്‌ബുക്കിൽ ഞങ്ങളുടെ പോസ്റ്റിന് താഴെ പല മോശം കമന്റുകളും വരാറുണ്ട്. അതെല്ലാം കണ്ട് അമ്മ എപ്പോഴും കരയും, അമ്മ കണ്ട മെസേജുകള്‍ എടുത്ത് ഞങ്ങള്‍ക്കും അയച്ചു തരും,' 'എന്റെ താടിയെ കളിയാക്കിയാണ് കൂടുതൽ കമന്റുകളും വരുന്നത്. ഹാന്‍സ് വച്ചാണോ നടക്കുന്നത് എന്ന് ചോദിക്കും. ചിലർ ഹനുമാൻ എന്ന് കളിയാക്കി വിളിക്കാറുമുണ്ട്. എനിക്ക് മാത്രമല്ല, അമ്മയ്ക്കും ചേച്ചിയ്ക്കും എല്ലാവർക്കുമെതിരെ മോശം കമന്റുകൾ വരാറുണ്ട്. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും കുഴപ്പമില്ല, ഫേസ്ബുക്കിലെ അവസ്ഥ അതിഭീകരമാണ്,' അമൃത സുരേഷിന്റെ ജീവിതത്തിലെ കാര്യങ്ങള്‍ കൊണ്ട് മാത്രമല്ല തങ്ങൾക്കെതിരായ ആക്രമങ്ങൾ എന്നും അഭിരാമി പറയുന്നുണ്ട്. 'എന്നെ കണ്ടാല്‍ ജാഡക്കാരിയാണ് എന്ന ഒരു തോന്നലോക്കെ ഉള്ളത് കൊണ്ട് കൂടിയാകും. ബാലയുമായുള്ള ചേച്ചിയുടെ വിവാഹ മോചനത്തിന് ശേഷമാണ് കൂടുതല്‍ ഇഷ്ടക്കേടുകള്‍ ആളുകള്‍ പ്രകടിപ്പിച്ചു തുടങ്ങിയത്. ഇപ്പോള്‍ ഗോപി ചേട്ടനുമായി ബന്ധത്തിലായപ്പോൾ അതിനും എന്നെ പഴിക്കുന്നത്.

എന്തിനാണ് എന്നാണ് എനിക്ക് മനസിലാവാത്തത്. ഞങ്ങളുടെ ഡ്രസ്സിങ് സ്റ്റൈലിനെയാണ് പലപ്പോഴും വിമര്‍ശിക്കുന്നത്. പാപ്പുവിനെ പോലും വെറുതേ വിടുന്നില്ല. പണ്ട് റിയാലിറ്റി ഷോയില്‍ കരഞ്ഞുകൊണ്ടിരുന്ന പാവം അമൃതയുടെ വസ്ത്രധാരണം ഒക്കെ മാറിയെന്നാണ് വിമർശനം. കാലത്തിന് അനുസരിച്ച് ചില മാറ്റങ്ങള്‍ വന്നു എന്നത് സത്യമാണ്. ബീച്ചില്‍ ഒക്കെ പോയി ചുരിദാറിട്ട് നില്‍ക്കാന്‍ ഞങ്ങള്‍ക്ക് പറ്റില്ല. സാഹചര്യങ്ങളാണ് നമ്മെ മാറ്റുന്നതെന്ന് അഭിരാമി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends