മമ്മൂട്ടിക്ക് നേരെ പാഞ്ഞടുത്ത് പെട്രോൾ ബോംബ്! തോളിന് മുകളിലൂടെ പറന്ന് എത്തിയതോടെ നടൻ ഒഴിഞ്ഞു മാറി! ബിഹൈൻഡ് ദ സീൻസ് പുറത്തുവിട്ട് ടീം 'റോഷാക്ക്

പ്രഖ്യാപനസമയം മുതൽ സസ്പെൻസും നിഗൂഢതയും നിറച്ച ചിത്രമായിരുന്നു റോഷാക്ക്. മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രം ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഏറെ കാത്തിരിപ്പുകൾക്ക് ഒടുവിൽ തിയറ്ററുകളിൽ എത്തിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി നായകനാകുന്ന ചിത്രം 'റോഷാക്ക്' തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അഭിനേതാക്കളുടെ പ്രകടനവും മേക്കിങ്ങുമെല്ലാം പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ബിഹൈൻഡ് ദി സീൻസ് പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. മമ്മൂട്ടി അവതരിപ്പിക്കുന്ന ലൂക്ക് ആന്റണി എന്ന കഥാപാത്രത്തിന്റെ വീട്ടിൽ വെച്ച് നടക്കുന്ന സംഘട്ടന രംഗത്തിന്റെ ബിടിഎസ്സാണിത്. മമ്മൂട്ടിക്ക് നേരെ പെട്രോൾ ബോംബ് വരുന്നതും നടൻ ഒഴിഞ്ഞു മാറുന്നതുമാണ് രംഗം. വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞു. ചിത്രം ഇതുവരെ 20 കോടിയിലധികം കളക്ഷൻ നേടിയെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. നിര്‍മ്മാണം മമ്മൂട്ടി കമ്പനിയാണ് നിർവഹിക്കുന്നത്. ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























