ഞാന്‍ കഴിവുകെട്ടനേതാവാണെന്ന് ഇതിനകം തീരുമാനം ആക്കി കഴിഞ്ഞു.. ഇനിയും നിര്‍ത്തിയാല്‍ സന്ദീപ് വാര്യരോ സന്ദീപ് വചസ്പദിയോ മുകളിലേക്ക് വളരും.. അതില്‍ നിന്നും അവരെ വലിച്ച് താഴേക്കിടുക. അതിനാണ് പിടിച്ചു പുറത്താക്കിയത്... തുറന്ന് പറഞ്ഞ് മേജര്‍ രവി

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി അനുഭാവിയും സംവിധായകനുമായ മേജര്‍ രവി. കെ സുരേന്ദ്രന്‍ കഴിവ് കെട്ട നേതാവാണെന്ന് ഇതിനോടകം തെളിയിച്ച ആളാണ് എന്ന് മേജര്‍ രവി പറഞ്ഞു. വളരെ മോശം നേതൃത്വമാണ് ഇപ്പോഴത്തെ സംസ്ഥാന ബി ജെ പിക്ക് ഉള്ളത് എന്നും കഴിവുള്ളവര്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരുന്നത് താല്‍പര്യമില്ലാത്ത ആളാണ് സുരേന്ദ്രന്‍ അടക്കമുള്ളവര്‍ എന്നും മേജര്‍ രവി വ്യക്തമാക്കി. സന്ദീപ് വാര്യര്‍ക്ക് എതിരായ നടപടി അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു മേജര്‍ രവിയുടെ പ്രതികരണം. കഴിവുള്ളവര്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരുന്നത് താല്‍പര്യമില്ല. അതിനാലാണ് വക്താവായിരുന്ന സന്ദീപ് വാര്യരെ പുറത്താക്കിയതെന്നും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ കഴിവുകെട്ടനേതാവാണെന്ന് ഇതിനകം തീരുമാനം ആക്കി കഴിഞ്ഞു. ഇനിയും നിര്‍ത്തിയാല്‍ സന്ദീപ് വാര്യരോ സന്ദീപ് വചസ്പദിയോ മുകളിലേക്ക് വളരും. അതില്‍ നിന്നും അവരെ വലിച്ച് താഴേക്കിടുക. അതിനാണ് പിടിച്ചു പുറത്താക്കിയത്. നമ്മള്‍ കാര്യമായി എന്തെങ്കിലും ചെയ്താല്‍ പോലും ബിജെപിക്ക് നന്ദിയുണ്ടാവാറില്ല. വ്യക്തി നേട്ടത്തിനാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നതെന്നും മേജര്‍ രവി വിമര്‍ശിച്ചു.കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചത് ഒരിടത്ത് തോറ്റാലും മറ്റൊന്ന് അവിടെ ഉണ്ടാകുമല്ലോ എന്ന അധികാര മോഹം കൊണ്ടാണ് എന്നും മേജര്‍ രവി തുറന്നടിച്ചു. എന്നാല്‍ അഹങ്കാരം കൂടിപ്പോയി രണ്ടും നഷ്ടപ്പെട്ട സാഹചര്യം ആയിരുന്നു എന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























