ദുബായില്‍ നടന്ന മര്‍ഹബ എന്ന പരിപാടിയിലാണ് ഷാനിദും ഷംനയും ആദ്യമായി കണ്ടുമുട്ടുന്നത്.. പരസ്പരം സംസാരിച്ചപ്പോള്‍ തനിക്ക് ഇഷ്ടം തോന്നിയിരുന്നു.. ഇക്കയ്ക്കും അങ്ങനെ തന്നെയെന്ന് പറഞ്ഞതോടെ വീട്ടില്‍ കാര്യം അവതരിപ്പിച്ചു... എല്ലാം വളരെ പെട്ടെന്നായിരുന്നു.. പ്രേമിച്ച് നടക്കാനൊന്നും സമയം കിട്ടിയില്ല.. വിവാഹത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഷംന കാസിം

മലയാളികൾക്ക് സുപരിതയായ നടിയാണ് ഷംന കാസിം. മലയാളത്തിൽ അധികം സിനിമകൾ ചെയ്തിട്ടില്ലെങ്കിലും ഡാൻസ് ഷോകളിലൂടെ ഷംന തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2004 ൽ കമൽ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് ഷംന കാസിം അഭിനയ രംഗത്തെത്തുന്നത്. ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് താൻ വിവാഹിതയാൻ പോവുന്ന കാര്യം ഷംന പ്രേക്ഷകരെ അറിയിച്ചത്. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫലിയാണ് വരൻ. ഷംന തന്നെയാണ് വിവാഹ നിശ്ചയം കഴിഞ്ഞ കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഷാനിദിനൊപ്പമുള്ള ചിത്രങ്ങളും ഷംന പങ്കുവെച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് പ്രേമിച്ച് നടക്കാന്‍ സമയം കിട്ടിയിട്ടില്ല എന്നാണ് ഷംന ഇപ്പോള്‍ പറയുന്നത്. ദുബായില്‍ നടന്ന മര്‍ഹബ എന്ന പരിപാടിയിലാണ് ഷാനിദും ഷംനയും ആദ്യമായി കണ്ടുമുട്ടുന്നത്. പരസ്പരം സംസാരിച്ചപ്പോള്‍ തനിക്ക് ഇഷ്ടം തോന്നിയിരുന്നു. ഇക്കയ്ക്കും അങ്ങനെ തന്നെയെന്ന് പറഞ്ഞതോടെ വീട്ടില്‍ കാര്യം അവതരിപ്പിച്ചു. അങ്ങനെ വീട്ടുകാര്‍ പരസ്പരം സംസാരിച്ചു. എല്ലാവര്‍ക്കും ഇഷ്ടമായി. ഒരു മാസത്തിനുള്ളില്‍ നിക്കാഹ് നടക്കുകയും ചെയ്തു. എല്ലാം വളരെ പെട്ടെന്നായിരുന്നു. പ്രേമിച്ച് നടക്കാനൊന്നും സമയം കിട്ടിയില്ല. ഇപ്പോള്‍, മമ്മി വളരെ ഹാപ്പിയാണ്. ദുബായിലേക്ക് രണ്ട് ടിക്കറ്റാണ് ബുക്ക് ചെയ്തിരിക്കുന്നത്. മമ്മിയില്ലാതെ താന്‍ എവിടെയും പോകില്ല. ഇക്കാര്യമാണ് ഇക്കയ്ക്ക് ഏറെ ഇഷ്ടം എന്നാണ് ഷംന പറയുന്നത്. കണ്ണൂരില്‍ വച്ചാണ് ഷംനയുടെ നിക്കാഹ് നടന്നത്. ഒരാഴ്ച മുമ്പായിരുന്നു താരത്തിന്റെ വിവാഹം.
https://www.facebook.com/Malayalivartha























