മകളുടെ വിവാഹ വാര്‍ത്തയെ കുറിച്ച് പ്രതികരിച്ച് നടന്‍ ദിലീപ്...

മലയാളികള്‍ക്ക് ഇപ്പോഴും പ്രിയപ്പെട്ട നടനാണ് ദിലീപ്. താരത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. വലിയൊരു ഇടവേളയ്ക്ക് ശേഷം ദിലീപ് വീണ്ടും സിനിമയില്‍ സജീവമായി തുടങ്ങിയിരിക്കുകയാണ്. വോയിസ് ഓഫ് ദി സത്യനാഥന്‍ എന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിക്കുന്നത്.
ഒരു അഭിമുഖത്തില്‍ മകള്‍ മീനാക്ഷിയുടെ വിവാഹ വാര്‍ത്തയെ കുറിച്ചുള്ള ചോദ്യത്തിന് താരം പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍.എന്റെ ജീവിതത്തിലെ പല കാര്യങ്ങളും ഞാന്‍ അറിയുന്നത് സോഷ്യല്‍ മീഡിയയിലൂടെ ആണ്. ഈ അടുത്താണ് ഞാന്‍ അറിഞ്ഞത് എന്റെ മകളുടെ കല്യാണം നിശ്ചയിച്ചു എന്ന്. ഞാനും എന്റെ കുടുംബവും മാത്രം ഇക്കാര്യം അറിഞ്ഞിട്ടില്ല.
നമ്മുടെ വീട്ടിലെ കാര്യങ്ങള്‍ വേറെ ആളുകള്‍ പറയുമ്പോള്‍ ഒരു സുഖമുണ്ടല്ലോ. അതൊരു പുതിയ അറിവാണ്. വേറെയെങ്ങും പോയി പഠിച്ചാല്‍ കിട്ടാത്ത ഒരു കാര്യമാണത്. സംവിധായകനായ ജോണി ആന്റണിയും നടിയായ നിത്യ ദാസും ദിലീപിന് ഒപ്പം ആ അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha























