മകളുടെ ഏഴാം പിറന്നാള്‍ ആഘോഷമാക്കി ബോളിവുഡ് താരം സണ്ണി ലിയോണ്‍

ബോളിവുഡ് താരം സണ്ണി ലിയോണ്‍ മകളുടെ ഏഴാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ്. മകള്‍ നിഷയുടെ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ താരവും ഭര്‍ത്താവായ ഡാനിയല്‍ വെബ്ബറും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. മകള്‍ സന്തോഷത്തോടെ ഇരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് സണ്ണി ലിയോണ്‍ നിഷയ്ക്ക് ജന്മദിനാശംസയായി കുറിച്ചു.
'നിന്നോടുള്ള സ്‌നേഹം വാക്കുകളാല്‍ വിവരിക്കാന്‍ കഴിയില്ല, ദൈവത്തിന്റെ സമ്മാനമാണ് നീ' ഡാനിയല്‍ വെബ്ബര്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ നിഷയോടുള്ള ചിത്രത്തോടൊപ്പം കുറിച്ചു.
ബോളിവുഡിലേയ്ക്ക് ചേക്കേറിയതിന് ശേഷം 2017ലാണ് സണ്ണി ലിയോണ്‍ ഡാനിയല്‍ വെബ്ബര്‍ ദമ്ബതികള്‍ ഒന്നര വയസ്സ് പ്രായമുള്ള നിഷയെ ദത്തെടുത്തത്. നിഷയെ കൂടാതെ വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ട കുട്ടികളും താര ദമ്ബതികള്‍ക്കുണ്ടായി .
നോഹ്, അഷര്‍ എന്ന തന്റെ സഹോദരങ്ങളോടൊപ്പം നിഷ ജന്മദിനാഘോഷത്തിനിടയില്‍ സന്തോഷം പങ്കു വെയ്ക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു . നിരവധി ആരാധകരാണ് താര പുത്രിയുടെ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ക്ക് താഴെ ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha























