ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീകളുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്ത് ദീപികയും

ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ദീപിക പദുക്കോണ്‍ ഒന്‍പതാം സ്ഥാനത്ത്. ഇംഗ്ലീഷ് നടി ജോഡീ കോമറിനെ ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീയായി തെരഞ്ഞെടുത്തു. അഴകളവുകളുടെ കണക്കുകള്‍ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു ഈ തെരഞ്ഞെടുപ്പ്. ഹാര്‍ലി സ്ട്രീറ്റ് കോസ്‌മെറ്റിക് സര്‍ജന്‍ ഡോ.ജൂലിയന്‍ ഡി സില്‍വയാണ് ലോക സുന്ദരിയെ കണ്ടെത്തിയത്.
പുരാതന ഗ്രീക്ക് വിദ്യയായ 'ഗോള്‍ഡന്‍ റേഷ്യോ ഓഫ് ബ്യൂട്ടി' മുന്നോട്ട് വയ്ക്കുന്ന അഴകളവുകളാണ് മാനദണ്ഡം. കണ്ണുകള്‍, പുരികം, മുക്ക്, ചുണ്ട്, താടി, താടിയെല്ല് എന്നിവയുടെ ആകൃതി, അളവ് എന്നിവയെല്ലാം പരിഗണിച്ചാണ് സുന്ദരിയെ തെരഞ്ഞെടുക്കുന്നത്.
98.7 ശതമാനമായിരുന്നു ജോഡീ കോമറിന്റെ റേഷ്യോ. രണ്ടാം സ്ഥാനം സെന്‍ഡായയ്ക്കാണ്. മൂന്നാം സ്ഥാനത്ത് ബെല്ല ഹദീദും നാലാം സ്ഥാനത്ത് ബെയോണ്‍സും അഞ്ചാം സ്ഥാനത്ത് അരിയാന ഗ്രാന്‍ഡെയും ആറാം സ്ഥാനത്ത് ടെയ്‌ലര്‍ സ്വിഫ്റ്റുമാണ്.
https://www.facebook.com/Malayalivartha























