വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിക മലയാള സിനിമയിലേക്ക്...

വര്‍ഷങ്ങള്‍ക്കു ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. ജിയോ ബേബി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ജ്യോതികയുടെ തിരിച്ചുവരവ്. കാതല്‍ എന്നാണ് ചിത്രത്തിന്റെ പേര്. റോഷാക്കിന് ശേഷം മമ്മൂട്ടി കമ്ബനി നിര്‍മിക്കുന്ന ചിത്രമാണ് കാതല്‍.
ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്. ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. കാതലിന്റെ ചിത്രീകരണം ഒക്ടോബര്‍ 20 ന് കൊച്ചിയില്‍ ആരംഭിക്കും.
https://www.facebook.com/Malayalivartha























