Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിറന്നാൾ ആഘോഷം പൊളിച്ചു! എല്ലാവരും ഉണ്ട് പക്ഷെ ഭർത്താവ് മാത്രം ഇല്ലല്ലോ? നവ്യയുടെ ഭർത്താവിനെ തിരക്കി ആരാധകർ

19 OCTOBER 2022 09:28 AM IST
മലയാളി വാര്‍ത്ത

2010 ലായിരുന്നു മലയാളികളുടെ ഇഷ്ടതാരം നവ്യയുടെ വിവാഹം. സന്തോഷ് മേനോനായിരുന്നു വരൻ. വൈകാതെ ഒരു മകനും നടി ജന്മം കൊടുത്തു. വിവാഹം കഴിഞ്ഞതോട് കൂടി സിനിമാഭിനയത്തില്‍ നിന്നും വര്‍ഷങ്ങളോളം നവ്യ മാറി നിന്നിരുന്ന നടിയുടെ തിരിച്ച് വരവിന് വേണ്ടി കാത്തിരുന്ന ആരാധകരുടെ മുൻപിൽ നവ്യ ശക്തമായി തന്നെ തിരികെയെത്തി. ഇടയ്ക്ക് ഒന്ന് രണ്ട് സിനിമകളില്‍ അഭിനയിച്ചെങ്കിലും ഈ വര്‍ഷം ഒരുത്തീ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ച് വരവാണ് നടത്തിയത്. ദിവസങ്ങൾ മുൻപായിരുന്നു താരം തന്റെ മുപ്പത്തിയേഴാം പിറന്നാൾ ആഘോഷമാക്കിയത്. സുഹൃത്തുക്കൾക്കും കുടുംബാം​ഗങ്ങൾക്കും ഒപ്പം ​ഗംഭീരമായാണ് നവ്യ തന്റെ പിറന്നാൾ ആഘോഷിച്ചത്. ആഘോഷങ്ങളുടെ ഭാ​ഗമായി പകർത്തിയ നവ്യയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കൂട്ടുകാർക്കും ബന്ധുക്കൾക്കും ഏക മകനുമൊപ്പം പിറന്നാൾ ആഘോഷിക്കുന്ന നവ്യയാണ് ചിത്രങ്ങളിലുള്ളത്. കൊച്ചിയിലായിരുന്നു നവ്യയുടെ പിറന്നാൾ ആഘോഷം. ചിത്രങ്ങൾ വൈറലായതോടെ നിരവധി പേർ കമന്റുമായി എത്തി. ആശംസകൾ നേരുന്നതോടൊപ്പം താരത്തിന്റെ ആരാധകരിൽ‌ പലരും നവ്യയുടെ ഭർ‌ത്താവിനെയാണ് തിരക്കുന്നത്. എല്ലാവരും ഉണ്ട് പക്ഷെ ഭർത്താവ് മാത്രം ഇല്ലല്ലോയെന്നാണ് പലരും ചോദിക്കുന്നത്. താരത്തിന്റെ ഭർത്താവിനെ തിരക്കിയുള്ള ചോദ്യങ്ങൾ മുമ്പും നവ്യയുടെ സോഷ്യൽമീ‍ഡിയ പോസ്റ്റിന് വന്നിട്ടുണ്ട്. പക്ഷെ നവ്യ ഒന്നിനോടും ഇതുവരേയും പ്രതികരിച്ചിട്ടില്ല.

വളരെ നാളുകൾക്ക് മുമ്പാണ് ഭർത്താവ് സന്തോഷിനൊപ്പമുള്ള ചിത്രം നവ്യ പങ്കുവെച്ചിട്ടുള്ളത്. അതിന് ശേഷം എന്ത് ആഘോഷം വന്നാലും നവ്യയ്ക്കൊപ്പം മകൻ സായിയെ മാത്രമാണുണ്ടാകാറുള്ളത്. പിന്നെ കുടുംബാം​ഗങ്ങളും. 2010ലാണ് മലയാളിയായ സന്തോഷ് മേനോനെ നവ്യ നായർ വിവാഹം ചെയ്തത്. മലയാളിയാണെങ്കിലും മുംബൈയിലാണ് സന്തോഷ് താമസിക്കുന്നത്. നവ്യയും വിവാഹശേഷം ഏറെനാൾ മുംബൈയിലായിരുന്നു താമസം. 'കുടുംബ ജീവിതം മടുത്തിട്ടല്ല. അത് സമ്മാനിച്ച നല്ല അനുഭവങ്ങളുമായിട്ടാണ് ഞാന്‍ സിനിമയിലേക്ക് പുനപ്രവേശനം നടത്തിയത്. കുടുംബജീവിതം സന്തുഷ്ടമാണ്.' 'സിനിമയെയും ഇഷ്ടമാണ്. മുംബൈയില്‍ താമസിക്കുമ്പോള്‍ ആദ്യമൊക്കെ അവിടവുമായി പൊരുത്തപ്പെടാന്‍ വളരെ ബുദ്ധിമുട്ടി. അവിടുത്തെ ജീവിതരീതി മറ്റൊന്നാണ്. പിന്നീട് അവിടുത്തെ അന്തരീക്ഷം ജീവിതവുമായി എന്നെ പൊരുത്തപ്പെടുത്തി.' 'നമ്മുടെ ജീവിതം ഇങ്ങനെയാണെന്ന് സ്വയം സമാധാനിപ്പിച്ചു. വീണ്ടും സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഭര്‍ത്താവ് പൂര്‍ണ പിന്തുണയും സമ്മതവും നല്‍കി.അങ്ങനെ ഭര്‍ത്താവിന്റെ പിന്തുണയോട് കൂടിയാണ് വീണ്ടും അഭിനയിക്കാനെത്തിയത്.' 'കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞാന്‍ ഒരു സിനിമാ നടിയായിട്ടല്ല ജീവിച്ചതെന്ന് അദ്ദേഹത്തിന് നന്നായിട്ട് അറിയാം' എന്നാണ് ഒരുത്തീയുടെ പ്രമോഷനെത്തിയപ്പോൾ മുമ്പ് നവ്യ പറഞ്ഞത്. നിലപാടുകൾ കൃത്യമായി പറയാൻ മടിയില്ലാത്ത അഭിനേത്രി കൂടിയാണ് നവ്യ നായർ.

നന്ദനം, ഇഷ്‌ടം, മഴത്തുള്ളിക്കിലുക്കം തുടങ്ങിയ ചിത്രങ്ങളിലൂടെ നവ്യ നല്ലൊരു സ്ഥാനമായിരുന്നു മലയാളികളുടെ മനസ്സിൽ നേടിയെടുത്തത്. കലാതിലകപട്ടം നേടി സിനിമയിലെത്തിയ ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് നവ്യ. റിയാലിറ്റി ഷോ, ഇൻസ്റ്റഗ്രാം റീലിസ് കാലങ്ങൾക്കും മുൻപ് സിനിമയിലേക്ക് പ്രതിഭകൾ എത്തിയത് കലോത്സവ വേദികളിലൂടെയായിരുന്നു. അത് മാത്രമായിരുന്നു അക്കാലങ്ങളിൽ പ്രതിഭ തെളിയിക്കാൻ സാധിച്ചിരുന്ന വേദിയും. വി.ധന്യയാണ് പിൽക്കാലത്ത് നവ്യ നായരായി വെള്ളിത്തിരയിലെത്തിയത്. ഹരിപ്പാടാണ് നവ്യയുടെ സ്വദേശം. മലയാളത്തിന് പുറമെ തമിഴ്, കന്നട സിനിമകളിലും നവ്യ വേഷമിട്ടിട്ടുണ്ട്. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത നവ്യ സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെയാണ് മടങ്ങിയെത്തിയത്. പിന്നേയും ഇടവേളയിൽ പ്രവേശിച്ച ശേഷം അടുത്തിടെ ഒരുത്തീയിൽ നായികാവേഷം ചെയ്ത് ​ഗംഭീര തിരിച്ചുവരവ് നടത്തി. ദൃശ്യം കന്നട പതിപ്പിൽ മീന അവതരിപ്പിച്ച റാണി എന്ന കഥാപാത്രം ചെയ്തത് നവ്യ നായരാണ്. വി.രവിചന്ദ്രനാണ് ചിത്രത്തിലെ നായകനായത്. ഒരുത്തീയിലെ നവ്യയുടെ പ്രകടനം ഏറെ പ്രശംസ നേടിയതായിരുന്നു. അഭിനയത്തിന് പുറമെ റിയാലിറ്റി ഷോ, നൃത്ത വീഡിയോ, പുസ്തക രചന തുടങ്ങിയ കാര്യങ്ങളുമായി നവ്യ തിരക്കിലാണ്. മകൻ സായ് കൃഷ്ണയാണ് സോഷ്യൽ മീഡിയയിൽ നവ്യയുടെ സന്തത സഹചാരി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends