അജിതിന്റെ ഏറ്റവും പുതിയ ചിത്രം പൂര്‍ത്തിയാക്കിയ ശേഷം ഒന്നരവര്‍ഷത്തോളം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ താരം! ലക്‌ഷ്യം ആ ഒരൊറ്റ കാര്യം

തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് അജിത് കുമാർ. തമിഴകത്ത് ഏറെ ആരാധകരുള്ള താരം മറ്റു സൂപ്പർ താരങ്ങളിൽ നിന്നെല്ലാം ഏറെ വ്യത്യസ്തനാണ്. മറ്റു താരങ്ങളെ പോലെ അഭിമുഖങ്ങളിലോ പരസ്യ ചിത്രങ്ങളിലോ പ്രൊമോഷന്‍ പരിപാടികളിലോ ഒന്നും അജിത്തിനെ കാണാന്‍ കഴിയില്ല. തന്റെ പേരിലുള്ള ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിട്ട് മറ്റുള്ളവര്‍ക്ക് മാതൃക കാണിച്ചു കൊടുത്ത താരമാണ് അദ്ദേഹം. അടുത്തിടെ ആരാധകരോട് തന്നെ 'തല'യെന്ന് വിളിക്കരുതെന്നും അജിത് അഭ്യർത്ഥിച്ചിരുന്നു. തന്റെ വ്യക്തിജീവിതത്തെ കുറിച്ചുള്ള വാർത്തകളിൽ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുള്ള താരമാണ് അജിത്. മലയാളത്തിന് ഏറെ പ്രിയങ്കരിയായ നടി ശാലിനിയെയാണ് അജിത് വിവാഹം കഴിച്ചിരിക്കുന്നത്. ഇവരുടെ സിനിമയെ വെല്ലുന്ന പ്രണയകഥയൊക്കെ തെന്നിന്ത്യൻ സിനിമ ലോകത്ത് വലിയ രീതിയിൽ ചർച്ച ചെയ്തിട്ടുള്ളതാണ്. എന്നാലിപ്പോഴിതാ അജിത്ത് സിനിമയില്‍ നിന്ന് കുറച്ച് കാലം ഇടവേളയെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. വലിമൈ എന്ന ചിത്രത്തിന് ശേഷം എച്ച് വിനോദുമായി ഒന്നിക്കുന്ന 'തുണിവാ'ണ് അജിത്ത് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ലൈക പ്രൊഡക്ഷന്റെ നിര്‍മാണത്തില്‍ വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അജിതിന്റെ ഏറ്റവും പുതിയ ചിത്രം. ഇത് പൂര്‍ത്തിയാക്കിയ ശേഷം ഒന്നരവര്‍ഷത്തോളം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് താരത്തോടടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബൈക്ക് റൈഡിങ്ങില്‍ വലിയ താല്‍പര്യമുള്ള അജിത്ത് ഏഴ് ഭൂഖണ്ഡങ്ങളിലും സുഹൃത്തുക്കള്‍ക്കൊപ്പം പര്യടനം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. അജിതിന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നാണ് ലോക സഞ്ചാരം. ഇത്രയും കാലം സിനിമാ തിരക്കുകള്‍ കാരണം അത് നീണ്ടുപോയി. തന്റെ 62-ാമത്തെ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുക്കും. 63-ാമത്തെ ചിത്രത്തിന് താരം ആര്‍ക്കും ഡേറ്റ് നല്‍കിയിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ.
https://www.facebook.com/Malayalivartha























