വളരെ നാളത്തെ സ്വപ്നം സഫലമായി... മകന്റെ സ്നേഹം എന്റെ ദേഹത്ത്! വിഘ്നേഷ് ശിവൻ പങ്കുവെച്ച ചിത്രം കണ്ടോ? അച്ഛനായ സന്തോഷം എല്ലാത്തരത്തിലും ആസ്വദിച്ച് വിഘ്നേഷ് ശിവൻ

ഏഴ് വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു നയൻതാരയുടെയും വിക്കിയുടെയും വിവാഹം. ഇന്ത്യൻ സിനിമ മൊത്തം ഒഴകിയെത്തിയ അത്യാഢംബര വിവാഹമായിരുന്നു നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും. നാനും റൗഡി താൻ സെറ്റിൽ വെച്ചാണ് നയൻതാരയും വിഘ്നേഷ് ശിവനും പ്രണയത്തിലായത്. വൈകാതെ ഇരുവരും പ്രണയം പരസ്യപ്പെടുത്തി. വിവാഹത്തിന് മുമ്പ് തന്നെ ഇരുവരും ലിവിങ് റിലേഷനിലായിരുന്നു. കഴിഞ്ഞ വർഷമാണ് തന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന് നയൻതാര വെളിപ്പെടുത്തിയത്.
അടുത്തിടെയായിരുന്നു ഇരുവർക്കും കുഞ്ഞുങ്ങൾ ജനിച്ചത്. തെന്നിന്ത്യയിൽ തന്നെ ആദ്യമായി സറോഗസിയിലൂടെ കുഞ്ഞുങ്ങൾ ജനിക്കുന്ന ദമ്പതികളാണ് വിഘ്നേഷും നയൻതാരയും അതിനാൽ തന്നെ ഇരുവരുടേയും സോഷ്യൽമീഡിയ പോസ്റ്റ് വലിയ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. ഇപ്പോഴിത മക്കളിൽ ഒരാൾ തന്റെ ദേഹത്ത് മൂത്രമൊഴിച്ച സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് വിഘ്നേഷ് ശിവൻ. 'വളരെ നാളത്തെ സ്വപ്നം സഫലമായി... മകന്റെ സ്നേഹം എന്റെ ദേഹത്ത്' എന്നാണ് മകൻ ടീഷർട്ടിൽ മൂത്രമൊഴിച്ച ചിത്രം പങ്കുവെച്ച് വിഘ്നേഷ് ശിവൻ കുറിച്ചത്. അച്ഛനായ സന്തോഷം എല്ലാത്തരത്തിലും വിഘ്നേഷ് ആസ്വദിക്കുന്നുവെന്ന് ചിത്രങ്ങളിൽ നിന്നും അദ്ദേഹത്തിന്റെ ഓരോ സോഷ്യൽമീഡിയ പോസ്റ്റിൽ നിന്നും വ്യക്തമാണ്.
https://www.facebook.com/Malayalivartha























