ബ്രോ നാട്ടിലെ റോഡുകളുടെ അവസ്ഥയും സ്‌പീഡ് ബ്രേക്കറുകളെല്ലാം വച്ച് ഈ വാഹനങ്ങൾ ഇന്ത്യയിൽ എവിടെ ഓടിക്കുമെന്നോർത്ത് അത്ഭുതം തോന്നുന്നു... ശരാശരി ഒരു പത്ത് കി. മീ ദൂരം താങ്കൾ ഓരോ കാറും ഇവിടെ എത്ര തവണ ഓടിച്ചിട്ടുണ്ട്? ആരാധകന്റെ ചോദ്യത്തിന് കിടിലൻ മറുപടി നൽകി ദുൽഖർ; ഏറ്റെടുത്ത് ആരാധകർ

ദുൽഖർ സൽമാൻ കഴിഞ്ഞ ദിവസം പങ്കുവച്ച കാർ കളക്ഷൻ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ബി.എം. ഡബ്‌ള്യു അടക്കമുള്ള വിന്റേജ് കളക്ഷനിലെ കാറുകളാണ് ദുൽഖർ പരിചയപ്പെടുത്തിയത്. ഏറെ നാളായി ഇങ്ങനെയൊരു വീഡിയോ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ അമിതമായ ചിന്തകൾ കാരണം ഒഴിവാക്കുകയായിരുന്നുവെന്നും വീഡിയോ പങ്കുവച്ച് ദുൽഖർ കുറിച്ചിരുന്നു. ബി.എം. ഡബ്‌ള്യുവിന്റെ 46-ാം എഡിഷൻ എം ത്രി ആണ് തന്റെ പ്രിയ കാറെന്നും ഈ എഡിഷനാണ് ബി.എം. ഡബ്ള്യുവിന്റെ ഏറ്റവും മികച്ച കാറായി താൻ കാണുന്നതെന്നും ദുൽഖർ പറഞ്ഞു. താൻ കാറോടിക്കുന്ന രീതിയെക്കുറിച്ചും വ്യക്തമാക്കിയിരുന്നു.
എന്നാലിപ്പോഴിതാ വീഡിയോയ്‌ക്ക് താഴെ വന്ന ഒരു കമന്റും അതിന് ദുൽഖർ നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നമ്മുടെ നാട്ടിലെ റോഡുകളുടെ അവസ്ഥവച്ച് ഇത് എവിടെ ഓടിക്കുമെന്നായിരുന്നു ഒരു ആരാധകന് അറിയേണ്ടിയിരുന്നത്. ബ്രോ നാട്ടിലെ റോഡുകളുടെ അവസ്ഥയും സ്‌പീഡ് ബ്രേക്കറുകളെല്ലാം വച്ച് ഈ വാഹനങ്ങൾ ഇന്ത്യയിൽ എവിടെ ഓടിക്കുമെന്നോർത്ത് അത്ഭുതം തോന്നുന്നു. ശരാശരി ഒരു പത്ത് കി. മീ ദൂരം താങ്കൾ ഓരോ കാറും ഇവിടെ എത്ര തവണ ഓടിച്ചിട്ടുണ്ട്?'- എന്നായിരുന്നു ആരാധകന്റെ ചോദ്യം. 'മാൻഹട്ടനിൽ നിങ്ങൾക്ക് വാഹനം ഓടിക്കാൻ സാധിക്കുമെങ്കിൽ ഇന്ത്യയിലും ഓടിക്കാം. ഇതിൽ GT3ഒഴികെയുള്ള വാഹനങ്ങളെല്ലാം ചെന്നൈ - കൊച്ചി - ബംഗളൂരു റോഡുകളിൽ ഓടിച്ചിട്ടുണ്ട്.' എന്നായിരുന്നു ദുൽഖറിന്റെ മറുപടി. സംഭവമെന്തായാലും വൈറലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha























