Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീവിദ്യ പ്രണയിച്ചത് കമൽഹാസനെയല്ല.. ആ മഹാനായ കലാകാരനെ ?

19 OCTOBER 2022 08:57 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളായിരുന്നു നടി ശ്രീവിദ്യ.മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ച ശ്രീവിദ്യ ഇന്നും മായാത്ത ഓര്‍മ്മയായി സിനിമാപ്രേമികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

 

തന്റെ വ്യക്തി ജീവിതം കൊണ്ട് പലപ്പോഴും വാർത്തകളിൽ നിറഞ്ഞു നിന്നിട്ടുള്ള നടി കൂടിയാണ് ശ്രീവിദ്യ. ശ്രീവിദ്യയുടെ പ്രണയങ്ങളും വിവാഹവും എല്ലാം സിനിമാ ലോകം വലിയ രീതിയിൽ ചർച്ച ചെയ്തിട്ടുള്ളതാണ്. നടന്‍ കമല്‍ ഹാസനുമായിട്ടുള്ള ബന്ധത്തിന്റെ പേരിലാണ് ശ്രീവിദ്യ കൂടുതലായും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. അണ്ണൈ വേളാങ്കണ്ണി, ഉണർച്ചികൾ, അപൂർവ രാഗങ്ങൾ തുടങ്ങിയ ചിത്രങ്ങളിൽ കമൽ ഹാസനുമായി ഒന്നിച്ചു അഭിനയിച്ച ശ്രീവിദ്യ കമൽ ഹസനുമായി പ്രണയത്തിലാവുകയായിരുന്നു.

 

എന്നാൽ ഒരിക്കൽ അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോൾ ശ്രീവിദ്യയുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം സംസാരിച്ചിരുന്നു. അന്ന് ശ്രീവിദ്യയുടെ യഥാർത്ഥ പ്രണയം കമൽ ഹാസനോട് ആയിരുന്നില്ലെന്ന് ശ്രീവിദ്യയുടെ അടുത്ത സുഹൃത്തായ അദ്ദേഹം വെളിയപ്പെടുത്തിയിരുന്നു. ശ്രീവിദ്യക്ക് ആരോടെങ്കിലും പ്രത്യേക ഇഷ്ടം തോന്നിയിട്ടുണ്ടെങ്കിൽ അത് സംവിധായകൻ ഭരതനോട് മാത്രമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. സഫാരി ചാനലിലെ ഒരു പരിപാടിയിലാണ് ജോൺ പോൾ ഇക്കാര്യം പറഞ്ഞത്.

 


'ശ്രീവിദ്യയ്ക്ക് ആരോടെങ്കിലും പ്രത്യേകമായ പ്രണയം തോന്നിയിട്ടുണ്ടെങ്കില്‍ അത് ഭരതനോടായിരുന്നു. വിവാഹത്തിലെത്തില്ലെന്നറിഞ്ഞിട്ടും അന്യോന്യം പ്രണയിച്ചവരായിരുന്നു ഇരുവരും. ദാമ്പത്യമല്ല ഈ ബന്ധത്തിന്റെ ഭാവി എന്ന് ഇരുവര്‍ക്കും നേരത്തെ തന്നെ അറിയാമായിരുന്നു. ഭരതന്റെ പങ്കാളി കെപിഎസി ലളിതയെ നന്നായി മനസിലാക്കിയിരുന്ന ആളാണ് ശ്രീവിദ്യ.

 

ഭരതന്റെ കുട്ടികളുടെ അമ്മയാണ് അവരെന്നും കുടുംബത്തിന്റെ ശക്തിയാണ് അദ്ദേഹത്തിന്റെ ശക്തിയെന്നും ശ്രീവിദ്യ മനസിലാക്കിയിരുന്നു. അതുകൊണ്ട് തന്നെയാണ് ശ്രീവിദ്യയും കെപിഎസി ലളിതയും അടുത്ത സുഹൃത്തുക്കളായി മാറിയതും,' ജോൺ പോൾ പറഞ്ഞു.

 


ഭാരതനുമായുള്ള പ്രണയത്തിന് ശേഷം നിർമ്മാതാവായ ജോർജ് തോമസിനെ ശ്രീവിദ്യ വിവാഹം കഴിച്ചിരുന്നു. സിനിമ വിട്ട് കുടുംബകാര്യങ്ങളുമായി ഒതുങ്ങി കൂടാൻ ആയിരുന്നു ശ്രീവിദ്യക്ക് താത്പര്യം. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടി കാണിച്ച് ജോർജ് ശ്രീവിദ്യയെ അഭിനയത്തിലേക്ക് തള്ളിവിട്ടു. ഇതോടെ വിവാഹം തെറ്റായ തീരുമാനമായിരുന്നു എന്ന് തിരിച്ചറിഞ്ഞ് ശ്രീവിദ്യ വിവാഹമോചനം നേടി. വലിയ രീതിയിലുള്ള നിയമയുദ്ധങ്ങളിലേക്ക് പോയ വിവാഹ മോചനം ആയിരുന്നു ഇത്.

 

സംഗീതാജ്ഞയായ എം എൽ വസന്തകുമാരിയുടെയും ആർ കൃഷ്ണമൂർത്തിയുടെയും മകളായ ശ്രീവിദ്യ വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിലേക്ക് എത്തി. നൃത്തത്തിൽ നിന്നാണ് അഭിനയത്തിലേക്ക് നടി എത്തുന്നത്. തിരുവുള്‍ ചൊല്‍വര്‍ എന്ന തമിഴ് സിനിമയിലൂടെ ആയിരുന്നു ശ്രീവിദ്യയുടെ അരങ്ങേറ്റം. പതിമൂന്ന് വയസ്സായിരുന്നു അന്ന് താരത്തിന്റെ പ്രായം. പിന്നീട് സത്യൻ നായകനായ ചട്ടമ്പിക്കവല എന്ന ചിത്രത്തിലൂടെ ശ്രീവിദ്യ നായികയുമായി.പിന്നീട് അങ്ങോട്ട് ശ്രീവിദ്യ എന്ന നടി മലയാള സിനിമയുടെ തന്നെ മുഖമായി മാറുകയായിരുന്നു. 40 വർഷക്കാലം സിനിമാ ലോകത്ത് നിറഞ്ഞു നിന്ന താരം 800ല്‍ പരം സിനിമകളിലാണ് അഭിനയിച്ചത്. സിനിമയ്ക്ക് പുറമെ മിനിസ്‌ക്രീനിലും നടി തിളങ്ങി നിന്നിരുന്നു.

 

2003 ലാണ് ശ്രീവിദ്യയ്ക്ക് അർബുദ രോഗം സ്ഥിരീകരിക്കുന്നത്. ചികിത്സയ്ക്കിടയിലും താരം അഭിനയത്തിൽ സജീവമായിരുന്നു. ഒടുവിൽ 2006 ഒക്ടോബര്‍ 19 ന് ശ്രീവിദ്യ മരണത്തിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends