കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു... മികച്ച നടന്‍ ദുല്‍ഖര്‍, ദുര്‍ഗ കൃഷ്ണ മികച്ച നടി

നാല്‍പത്തിയഞ്ചാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 'കുറുപ്പ്', 'സല്യൂട്ട്' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനായും 'ഉടലി'ലെ പ്രകടനത്തിന് ദുര്‍ഗകൃഷ്ണ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. മാര്‍ട്ടിന്‍ പ്രക്കാട്ട് ആണ് മികച്ച സംവിധായകന്‍. ചിത്രം 'നായട്ട്'.കൃഷാന്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ 'ആവാസവ്യൂഹ'മാണ് മികച്ച സിനിമ.
മികച്ച രണ്ടാമത്തെ ചിത്രം 'മിന്നില്‍ മുരളിയും. ജനപ്രിയ ചിത്രം 'ഹൃദയ'വുമാണ്. മികച്ച സഹനടനായി ഉണ്ണി മുകുന്ദനും (മേപ്പടിയാന്‍) സഹനടിയായി മഞ്ജു പിള്ളയും (ഹോം) തെരഞ്ഞെടുക്കപ്പെട്ടു. സമഗ്രസംഭാവനകള്‍ക്കുള്ള ചലച്ചിത്രരത്‌നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകന്‍ ജോഷിക്ക് നല്‍കും. ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് സുരേഷ് ഗോപിക്കും നല്‍കും. രേവതി, ഉര്‍വശി, ബാബു നമ്പൂതിരി, കൊച്ചുപ്രേമന്‍ എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം സമ്മാനിക്കും.
https://www.facebook.com/Malayalivartha























