കറുത്ത വേഷത്തിൽ ഗ്ലാമറസായി രശ്മിക മന്ദാന

തെന്നിന്ത്യയുടെ പ്രിയ നായികമാരില്‍ ഒരാളായ രശ്മിക മന്ദാന പുതിയ വേഷത്തിൽ. അല്‍പ്പം ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് രശ്മികയുടേതായി പുറത്തുവന്നിരിക്കുന്ന പുതിയ ചിത്രം. കറുപ്പ് നിറത്തിലെ വസ്ത്രത്തിലാണ് രശ്മിക ഇത്തവണ തിളങ്ങിയിരിക്കുന്നത്. ഒരു മാഗസിന് വേണ്ടിയാണ് രശ്മികയുടെ പുതിയ ഫോട്ടോഷൂട്ട്.
മലയാളത്തില്‍ ഒരു സിനിമ പോലും ചെയ്തിട്ടില്ലെങ്കിലും കേരളത്തിലും രശ്മികയ്ക്ക് ആരാധകരേറെയാണ്. രശ്മികയുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിത രശ്മികയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ മനം കവരുകയാണ്.
അല്ലു അര്‍ജുന്‍ നായകനായെത്തിയ പുഷ്പ എന്ന ചിത്രത്തില്‍ ശ്രീവല്ലി എന്ന കഥാപാത്രമായാണ് രശ്മിക എത്തിയത്. ചിത്രത്തിലെ കഥാപാത്രവും രശ്മികയ്ക്ക് കൂടുതല്‍ ആരാധകരെ നേടിക്കൊടുത്തു.
ഗുഡ്ബൈ എന്ന ചിത്രത്തിലൂടെ രശ്മിക ബോളിവുഡിലും അരങ്ങേറിയിരുന്നു. അമിതാഭ് ബച്ചനൊപ്പമായിരുന്നു താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം.
https://www.facebook.com/Malayalivartha























