വിവാഹത്തിന് ശേഷമുള്ള രണ്ടാമത്തെ ഹണിമൂൺ..ആലീസും ഭര്‍ത്താവും പങ്കുവെച്ച പുതിയ വീഡിയോ വൈറലാകുന്നു

പ്രേക്ഷകരുടെ പ്രിയ താരം ആലീസ് പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.എല്ലാവരും ആവശ്യപ്പെട്ടത് പ്രകാരം ട്രാവലിങ്ങ് വ്‌ളോഗുമായി വന്നതാണെന്ന് പറഞ്ഞാണ് ആലീസും ഭര്‍ത്താവ് സജീനും വീഡിയോ തുടങ്ങുന്നത്.
ഇത്തവണ കൂടെ ആള്‍ക്കാരൊന്നുമില്ല. കഴിഞ്ഞ തവണ യൂട്യൂബ് വീഡിയോ ചെയ്യുന്നതിന് വേണ്ടി ഫുള്‍ ക്രൂവിനെയും കൊണ്ടാണ് പോയത്. അതുകൊണ്ട് പ്രൈവസി കിട്ടിയിരുന്നില്ല. ഇത്തവണ വീഡിയോ ചെയ്യാം, പക്ഷേ വേറാരും വേണ്ടെന്ന് കരുതി. അതുകൊണ്ട് രണ്ടാമതൊരു ഹണിമൂണിന് കൂടി പോവാമെന്ന് തീരുമാനിക്കുകയായിരുന്നു.
എല്ലാ വര്‍ഷവും രണ്ട് ഹണിമൂണ്‍ വീതം ഞങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. അതൊക്കെ നടന്നാല്‍ മതിയായിരുന്നു. നേരത്തെ തന്നെ ഇങ്ങനൊരു യാത്ര ഞങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നു. രണ്ടാളുടെയും തിരക്കുകള്‍ കാരണം ഒരുമിച്ച് ലീവ് കിട്ടിയിരുന്നില്ല. ഇപ്പോള്‍ അങ്ങനൊരു സാഹചര്യം ഒത്തിണങ്ങി വന്നത് കൊണ്ടാണ് യാത്രയ്ക്ക് ഇറങ്ങിയതെന്നാണ് ആലീസ് പറഞ്ഞത്.
എറണാകുളത്ത് നിന്നും ഗോവയിലേക്കാണ് പോവുന്നത്. ഏകദേശം ഏഴുന്നൂറ് കിലോമീറ്ററോളം ദൂരമുണ്ട്. കാറില്‍ തന്നെ പോവാനാണ് ഇരുവരും തീരുമാനിച്ചത്. ഓടിച്ചോടിച്ച് എവിടെ എത്തുന്നുവോ അവിടെ വരെ പോകും. പാതി വഴിയില്‍ വരെ എത്തിയിട്ട് മടുത്താല്‍ ആ സ്ഥലം കണ്ടിട്ട് മടങ്ങി വന്നേക്കുമെന്ന് നടി സൂചിപ്പിച്ചിരുന്നു. അഞ്ച് ദിവസത്തെ ട്രിപ്പാണ് ആലീസും സജിനും പ്ലാന്‍ ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha























