Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാപ്പയുടെ മരണശേഷം അനാഥാലയത്തില്‍ കഴിയേണ്ടി വന്നു,പലരും ഉപേക്ഷിച്ച ഭക്ഷണ സാധനം പെറുക്കിയെടുത്ത് കഴിച്ചു,ഭിക്ഷയെടുത്തു!കുട്ടിക്കാലത്തെ യാതനകൾ തുറന്ന് നസീര്‍ സംക്രാന്തി

21 OCTOBER 2022 11:50 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നസീര്‍ സംക്രാന്തി. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത തട്ടീം മുട്ടീം എന്ന പരിപാടിയിലൂടെയാണ് നസീര്‍ ശ്രദ്ധിക്കപ്പെട്ടത്. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന നസീര്‍ കോമഡി ഷോകളില്‍ ജഡ്ജായും എത്താറുണ്ട്. എല്ലാവരേയും ചിരിപ്പിക്കുന്ന ഹാസ്യകലാകാരന്മാരില്‍ പലരും സ്വന്തം ജീവിതം കയ്‌പ്പേറിയതായിരിക്കുമെന്ന് നമ്മള്‍ കണ്ടിട്ടുണ്ട്. നസീറിന്റെ ജീവിതവും അത്തരത്തിലൊന്നാണ്.

 

15-ാം വയസ്സിലാണ് നസീര്‍ കലാരംഗത്ത് എത്തുന്നത്. നാട്ടിലുള്ള അമ്പലങ്ങളിലെ പരിപാടികള്‍ക്ക് അവസരം ചോദിച്ചു കൊണ്ടാണ് നസീര്‍ തുടങ്ങിയത്. പിന്നീട് പ്രഫഷണല്‍ ട്രൂപ്പുകളിലേക്ക് എത്തിച്ചേരുകയായിരുന്നു. ട്രൂപ്പുകളില്‍ തിളങ്ങിയതോടെ നസീറിന് ടെലിവിഷന്‍ ചാനലുകളിലെ കോമഡി പരിപാടികളില്‍ അവസരം ലഭിച്ചുതുടങ്ങി.

ഇപ്പോളിതാ ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോള്‍ തന്റെ ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നസീര്‍. തന്റെ കുട്ടിക്കാലത്തെക്കുറിച്ചും വാപ്പയുടെ മരണത്തെ തുടര്‍ന്ന് കുടുംബം നേരിട്ട ദാരിദ്ര്യത്തെക്കുറിച്ചുമാക്കെ നസീര്‍ മനസ് തുറക്കുന്നുണ്ട്. തന്റെ കല്യാണ ദിവസം പോലും നസീറിന് സത്യത്തില്‍ നല്‍കിയത് വേദനിപ്പിക്കുന്ന ഓര്‍മ്മകളാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

 

കല്യാണ ദിവസം തന്നെ സംഭവിച്ച ഏറ്റവും വലിയ ഒരു നഷ്ടത്തെ കുറിച്ചും നസീര്‍ ഫ്ളവേഴ്സ് ഒരു കോടി എന്ന ഷോയില്‍ മനസ് തുറന്നിരിക്കുകയാണ്. തന്റെ തനത് ശൈലിയില്‍ തമാശരൂപേണയായിരുന്നു നസീര്‍ സംസാരിച്ചത്.പക്ഷെ താരത്തിന്റെ വാക്കുകള്‍ക്ക് പിന്നിലെ വേദന ആര്‍ക്കും വായിച്ചെടുക്കാനാകും. കല്യാണം കഴിഞ്ഞിട്ട് ആദ്യരാത്രി നടത്താന്‍ കഴിയാതെ പോയ ഒരു കഥയുണ്ടല്ലോ എന്ന് ചൂണ്ടിക്കാണിക്കുകയായിരുന്നു. പിന്നാലെ നസീര്‍ തന്റെ തന്റെ കല്യാണ ദിവസം നടന്ന ദുരന്തത്തെ കുറിച്ച് മനസ് തുറക്കുകയായിരുന്നു.

 

കല്യാണം കഴിഞ്ഞുവെങ്കിലും ആദ്യ രാത്രി കഴിഞ്ഞത് നാല്‍പത് ദിവസം കഴിഞ്ഞാണെന്നാണ് നസീര്‍ പറയുന്നത്. ഇപ്പോഴത് പറയുമ്പോള്‍ കോമഡിയാണെങ്കിലും അന്നത് വലിയൊരു ദുരന്തമായിരുന്നുവെന്ന് നസീര്‍ പറയുന്നത്. ഭാര്യ ജസീനയുടെ വാപ്പയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകളുടെ കല്യാണം. എന്നാല്‍ കല്യാണ സമയത്ത് അദ്ദേഹത്തിന്റെ ആരോഗ്യം തീരെ മോശവും ആയിരുന്നു.

 

അതിനാല്‍ എത്രയും പെട്ടന്ന് കല്യാണം നടത്തണം എന്ന് അദ്ദേഹം പറഞ്ഞു. കല്യാണത്തിനായി നേരത്തെ ഒരു ഡേറ്റ് ആദ്യം കണ്ടിരുന്നു. പക്ഷെ അത് പറ്റില്ലെന്നും കുറച്ച് കൂടെ നേരത്തെ ആക്കണം എന്ന് വാപ്പ പറഞ്ഞു. അത് അനുസരിച്ച് ആണ് ഏപ്രില്‍ 4 ന് കല്യാണം തീരുമാനിക്കുകയായിരുന്നുവെന്ന് നസീര്‍ പറയുന്നു.

 

എന്നാല്‍ അദ്ദേഹത്തിന്റെ ആയുസിന്റെ ബലക്കുറവാണോ, ഞാന്‍ കാല് വച്ചതിന്റെ കുഴപ്പമാണോ എന്ന് അറിയില്ല കല്യാണ വീട് മരണ വീടായി എന്നാണ് നസീര്‍ പറയുന്നത്. അതിനാല്‍ നാല്‍പത് ദിവസം കഴിഞ്ഞാണ് ആദ്യ രാത്രി നടത്തിയതെന്നാണ് നസീര്‍ പറയുന്നത്. അതിനാല്‍ അതുവരെ ഞാന്‍ കോഴിക്കടയ്ക്ക് മുന്നിലെ പൂച്ചയെ പോലെയായിരുന്നു താന്‍ എന്നും നസീര്‍ തമാശരൂപേണ പറയുന്നുണ്ട്.

 

ഏപ്രില്‍ നാലിന് പന്ത്രണ്ട് മണിയോടെ കല്യാണം കഴിഞ്ഞു. വീട്ടില്‍ പെണ്ണും ചെറുക്കനും കയറി രണ്ട് മണിയോടെയാണ് ആശുപത്രിയില്‍ നിന്ന് വിവരം വരുന്നത്, വാപ്പയ്ക്ക് തീരെ വയ്യ പെണ്ണിനെയും ചെറുക്കനെയും കാണണം എന്ന്. കല്യാണ വേഷത്തോടെ തന്നെ പോയി വാപ്പയെ കണ്ടുവെന്നും പക്ഷെ അന്ന് തന്നെ അദ്ദേഹം മരണപ്പെടുകയായിരുന്നുവെന്നും നസീര്‍ പറയുന്നുണ്ട്.

 

തന്റെ വാപ്പയുടെ മരണശേഷം അനാഥാലയത്തില്‍ കഴിയേണ്ടി വന്ന അനുഭവവും നസീര്‍ പങ്കുവെക്കുന്നുണ്ട്. പലരും ഉപേക്ഷിച്ച ഭക്ഷണ സാധനം പെറുക്കിയെടുത്ത് കഴിക്കേണ്ടി വന്നിരുന്നുവെന്നും കുട്ടിക്കാലത്ത് ഭിക്ഷയെടുക്കേണ്ടി വന്നിട്ടുണ്ടെന്നും നസീര്‍ പറയുന്നു. തനിക്ക് ഏഴ് വയസുള്ളപ്പോഴാണ് വാപ്പ മരിക്കുന്നതെന്നാണ് നസീര്‍ പറയുന്നത്. ജീവിക്കാനായി മീന്‍ കച്ചവടം, ലോട്ടറി വില്‍പ്പന, പത്രം ഇടല്‍, ഹോട്ടല്‍ ജോലി, തുടങ്ങിയ ജോലികളെല്ലാം ചെയ്തിട്ടുണ്ടെന്നും നസീര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends