നാല് തവണ ഒരാളെത്തന്നെ വിവാഹം ചെയ്തുവെന്ന് നടന്‍ വിനോദ് കോവൂർ

നാല് തവണ ഒരാളെത്തന്നെ വിവാഹം ചെയ്തുവെന്നു നടന്‍ വിനോദ് കോവൂർ. പലതവണ പലരെയും വിവാഹം ചെയ്തവര്‍ ഉണ്ടാകാം. എന്നാല്‍ സ്വന്തം ഭാര്യയെ തന്നെ നാല് തവണ വിവാഹം ചെയ്യാനുള്ള അവസരം തനിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിനോദ് പറയുന്നത്. ഗിന്നസ് റെക്കോര്‍ഡ് നേടാനുള്ള കാര്യമാണ് തങ്ങള്‍ ചെയ്തതെന്നും നടന്‍ പറഞ്ഞു.
ഗുരുവായൂരില്‍ വെച്ച് വിവാഹം നടത്താനാണ് ആഗ്രഹിച്ചിരുന്നത്, എന്നാല്‍ വധൂഗൃഹത്തില്‍ വെച്ചാണ് അത് നടന്നത്. 18 ാമത് വിവാഹ വാര്‍ഷികത്തില്‍ മൂകാംബികയില്‍ പോയപ്പോള്‍ ഒരു ജ്യോത്സ്യനെ കണ്ടു. അദ്ദേഹമാണ് ആദ്യം ആഗ്രഹിച്ചത് പ്രകാരം ഗുരൂവായൂരില്‍ വെച്ച് വിവാഹം നടത്താന്‍ പറഞ്ഞത്.
തുടര്‍ന്ന് ഗുരുവായൂരില്‍ വെച്ച് ചടങ്ങ് നടത്താന്‍ തീരുമാനിച്ചു. ആദ്യത്തെ കല്യാണത്തിന് വാങ്ങിയ സാരി ഭാര്യയ്‌ക്ക് അത്ര ഇഷ്ടമായിരുന്നില്ല. അതുകൊണ്ട് രണ്ടാമത്തെ വിവാഹത്തിന് ആ പ്രശ്‌നങ്ങളെല്ലാം തീര്‍ത്തു. ചെറിയ രീതിയില്‍ നടത്താനാണ് ഉദ്ദേശിച്ചതെങ്കിലും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും ഗുരുവായൂരില്‍ ഉണ്ടായിരുന്നു. പിന്നീട് മൂകാംബികയിലും ചോറ്റാനിക്കരയില്‍ വെച്ചും വിവാഹം നടത്തി. അങ്ങനെ സ്വന്തം ഭാര്യയെ നാല് തവണ വിവാഹം ചെയ്യാന്‍ അവസരം ലഭിച്ചുവെന്നാണ് വിനോദ് പറയുന്നത്.
ഹാസ്യ പരമ്ബരകളിലൂടെയും സിനിമയിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് വിനോദ് കോവൂര്‍. എം80 മൂസ, മറിമായം തുടങ്ങിയ പരമ്ബരകളിലെ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
https://www.facebook.com/Malayalivartha























