Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജനനേന്ദ്രിയത്തില്‍ നിര്‍ബന്ധിച്ച്‌ സ്പര്‍ശിപ്പിച്ചു; സംവിധായകനെതിരെ  പരാതിയുമായി നടി ഷെര്‍ളിന്‍ ചോപ്ര

21 OCTOBER 2022 11:09 PM IST
മലയാളി വാര്‍ത്ത

നടി ഷെര്‍ലിന്‍ ചോപ്ര ഗുരുതര പരാതിയുമായി രംഗത്തെത്തി. സിനിമാ സംവിധായകന്‍ സാജിദ് ഖാന്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. സംഭവത്തില്‍ മുംബൈ പോലീസിനാണ് നടി പരാതി നല്‍കിയത്. അദ്ദേഹത്തെപ്പോലെ ഒരു വലിയ വ്യക്തിക്കെതിരെ പരാതി നല്‍കാന്‍ നേരത്തെ ധൈര്യമില്ലായിരുന്നു. എന്നാല്‍ മീടൂ-വിന് ശേഷം സ്ത്രീകള്‍ സധൈര്യം മുമ്ബോട്ട് വരികയാണ്. അയാള്‍ ജയില്‍ ശിക്ഷ അനുഭവിക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും നടി പ്രതകരിച്ചു.

2005ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സാജിദ് ഖാനെപ്പോലെ പ്രമുഖനായ വ്യക്തിക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കാനുള്ള ധൈര്യം അന്നുണ്ടായിരുന്നില്ല. 2018ലെ മീടൂ മൂവ്‌മെന്റിന് ശേഷം സ്ത്രീകള്‍ അവരുടെ ഭയാനകമായ കഥകള്‍ പങ്കുവെക്കുന്നത് കണ്ടപ്പോഴാണ് ധൈര്യം വന്നതെന്നും ഷെര്‍ളിന്‍ ചോപ്ര മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

സാജിദ് ഖാന്‍ സ്ത്രീകളോട് എങ്ങനെയാണ് പെരുമാറിയിട്ടുള്ളതെന്ന് മിക്കവര്‍ക്കും അറിയുന്ന കാര്യമാണ്. ഒരു ദിവസം എത്ര തവണ സെക്സില്‍ ഏര്‍പ്പെടും, എത്ര കാമുകന്‍മാരുണ്ട് എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് അയാള്‍ പൊതുവെ ഉന്നയിക്കാറുള്ളത്. തനിക്ക് മുമ്ബില്‍ അയാളുടെ ജനനേന്ദ്രിയമാണ് തുറന്നുകാണിച്ചത്. അവിടെ തന്നെക്കൊണ്ട് സ്പര്‍ശിപ്പിക്കുകയും ചെയ്തു. ഇതെല്ലാം നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടുവെന്നത് സത്യമാണ്. എന്നാല്‍ ഒരു സ്ത്രീ നേരിട്ട ദുരനുഭവം വര്‍ഷങ്ങള്‍ പിന്നിട്ടതിന് ശേഷം തുറന്നുപറയരുതെന്നുണ്ടോ? അന്നില്ലാതിരുന്ന ധൈര്യം ഇന്നുണ്ട്. സാജിദ് ഖാനോ രാജ് കുന്ദ്രയോ ആരുമാകട്ടെ.. തെറ്റുചെയ്താല്‍ അവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുക തന്നെ ചെയ്യുമെന്നും ചോപ്ര പറഞ്ഞു.

ഖാനെതിരായി തെളിവുകളൊന്നും തന്റെ കൈവശമില്ല. സിനിമയുടെ സംവിധായകരുമായും നിര്‍മാതാക്കളുമായും ഔദ്യോഗികമായി നടത്തുന്ന കൂടിക്കാഴ്ചക്കിടെ താനൊരിക്കലും രഹസ്യ ക്യാമറ കൈവശം കരുതാറില്ല. അതിനാല്‍ ഇക്കാര്യങ്ങള്‍ സാധൂകരിക്കാന്‍ തെളിവുകള്‍ പക്കലില്ലെന്നും യുവതി പറഞ്ഞു. അതേസമയം സല്‍മാന്‍ ഖാന്‍ അവതാരകനായ ടിവി റിയാലിറ്റി ഷോ 'ബിഗ് ബോസ് 16'ല്‍ പങ്കാളിയാണ് സാജിദ് ഖാന്‍. ലൈംഗികാരോപണം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ഇയാളെ പുറത്താക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends