കറുപ്പിനഴക്... വീണ്ടും മാസ് ലുക്കുമായി മീര ജാസ്മിൻ

മലയാളത്തിന് പ്രിയങ്കരിയാണ് മീര ജാസ്മിന്‍. ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാള സിനിമയില്‍ ശ്രദ്ധേയമായി മാറിയ താരം മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും സംസ്ഥാന അംഗീകാരവും നേടിയിട്ടുണ്ട്. കറുപ്പ് ഡിസൈന്‍ വസ്ത്രമണിഞ്ഞ് മീര ജാസ് മിന്‍. മീരയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍.നസ്രിയ, റിമ കല്ലിങ്കല്‍, മഞ്ജിമ എന്നീ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയത്.
വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന മീര വീണ്ടും തിരിച്ചെത്തിയത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'മകള്‍ സിനിമയിലൂടെയാണ് മടങ്ങി എത്തിയത്. ഇപ്പോള്‍ ദുബായില്‍ ആണ് മീരയുടെ താമസം. ഇടയ്ക്കിടെ ഫോട്ടേഷൂട്ടുകളും ഗ്ലാമറസ് ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കുവക്കാറുണ്ട്.
https://www.facebook.com/Malayalivartha























