എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍... രണ്ട് കുഞ്ഞുവാവകളെയും കൈയിലെടുത്ത് നയന്‍സ് വിക്കി ദമ്പതികളുടെ ദീപാവലി ആശംസകള്‍

എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍... രണ്ട് കുഞ്ഞുവാവകളെയും കൈയിലെടുത്ത് നയന്‍സ് വിക്കി ദമ്പതികളുടെ ദീപാവലി ആശംസകള്‍. നയന്‍താരവിഘ്‌നേഷ് കപ്പിള്‍സിന്റെ ദീപാവലി ആശംസകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിഘ്‌നേഷ് തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്.
കഠിനമായി പ്രാര്‍ത്ഥിക്കുക, കഠിനമായി സ്‌നേഹിക്കുക! സ്‌നേഹം മാത്രമാണ് നമുക്ക് ഓരോരുത്തര്‍ക്കും വേണ്ടിയുള്ളത് ... സ്‌നേഹമാണ് ഈ ജീവിതത്തെ മനോഹരവും സമൃദ്ധവുമാക്കുന്നത്! ദൈവത്തില്‍ വിശ്വസിക്കുക സ്‌നേഹത്തില്‍ വിശ്വസിക്കുക ,നന്മയില്‍ പ്രകടമാക്കുന്നതില്‍ വിശ്വസിക്കുക, പ്രപഞ്ചം എല്ലായ്‌പ്പോഴും എല്ലാം മനോഹരമാകുമെന്ന് ഉറപ്പാക്കുന്നു എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ഒക്ടോബര്‍ 9നാണ് തങ്ങള്‍ക്ക് ഇരട്ടകുട്ടികള്‍ പിറന്നെന്ന സന്തോഷ വാര്‍ത്ത ഇരുവരും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇതിന് പിന്നാലെ കുഞ്ഞുങ്ങളുടെ ജനനം സംബന്ധിച്ചും മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ജൂണില്‍ മഹാബലിപുരത്ത് വെച്ചായിരുന്നു നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്.
https://www.facebook.com/Malayalivartha























