എല്ലാ രേഖകളും ഒര്‍ജിനല്‍... നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും എല്ലാം നിയമപരമായി തന്നെ....

എല്ലാ രേഖകളും ഒര്‍ജിനല്‍... നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും എല്ലാം നിയമപരമായി തന്നെ....നയന്‍താരയുടെ വാടക ഗര്‍ഭധാരണം സംബന്ധിച്ച കേസില്‍ താരദമ്പതികള്‍ കുറ്റക്കാരല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. 2016ല്‍ നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായതിന്റെ രേഖകള്‍ പരിശോധിച്ച് വ്യാജമല്ലെന്ന് ഉറപ്പിച്ചു. വാടക ഗര്‍ഭധാരണത്തിന് ദമ്പതികള്‍ കാത്തിരിക്കേണ്ട കാലയളവ് ഇരുവരും പിന്നിട്ടതായി കണ്ടെത്തി.
അതേസമയം ആശുപത്രിക്ക് നോട്ടീസ് അയച്ചു. ആശുപത്രി ചികിത്സാ രേഖകള്‍ സൂക്ഷിച്ചിട്ടില്ലെന്നും ഐസിഎംആറിന്റെ ചട്ടങ്ങള്‍ ലംഘിച്ചെന്നും കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വാടക ഗര്‍ഭധാരണത്തിന് റഫര്‍ ചെയ്ത നയന്‍താരയുടെ കുടുംബ ഡോക്ടര്‍ വിദേശത്തായതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ നാലംഗ സമിതിയാണ് അന്വേഷണം നടത്തിയത്.
രണ്ട് കുഞ്ഞുവാവകളെയും കൈയിലെടുത്ത് നയന്‍സ് വിക്കി ദമ്പതികള്‍ ആരാധകര്‍ക്ക് കഴിഞ്ഞദിവസം ദീപാവലി ആശംസകള്‍ നേര്‍ന്നിരുന്നു. വിഘ്‌നേഷ് തന്നെയാണ് ദീപാവലി ആശംസകള്‍ നേര്‍ന്ന് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്.
കഠിനമായി പ്രാര്‍ത്ഥിക്കുക, കഠിനമായി സ്‌നേഹിക്കുക! സ്‌നേഹം മാത്രമാണ് നമുക്ക് ഓരോരുത്തര്‍ക്കും വേണ്ടിയുള്ളത് ... സ്‌നേഹമാണ് ഈ ജീവിതത്തെ മനോഹരവും സമൃദ്ധവുമാക്കുന്നത്! ദൈവത്തില്‍ വിശ്വസിക്കുക സ്‌നേഹത്തില്‍ വിശ്വസിക്കുക ,നന്മയില്‍ പ്രകടമാക്കുന്നതില്‍ വിശ്വസിക്കുക, പ്രപഞ്ചം എല്ലായ്‌പ്പോഴും എല്ലാം മനോഹരമാകുമെന്ന് ഉറപ്പാക്കുന്നു എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ഒക്ടോബര്‍ 9നാണ് തങ്ങള്‍ക്ക് ഇരട്ടകുട്ടികള്‍ പിറന്നെന്ന സന്തോഷ വാര്‍ത്ത ഇരുവരും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇതിന് പിന്നാലെ കുഞ്ഞുങ്ങളുടെ ജനനം സംബന്ധിച്ചും മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ജൂണില്‍ മഹാബലിപുരത്ത് വെച്ചായിരുന്നു നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്.
https://www.facebook.com/Malayalivartha























