ഇതിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു....കുമാരിയെക്കുറിച്ച് പൃഥ്വിരാജിന്റെ വാക്കുകള്‍

ഇതിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു....കുമാരിയെക്കുറിച്ച് പൃഥ്വിരാജിന്റെ വാക്കുകള്‍ വൈറലാകുകയാണ്. എശ്വര്യ ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമാരി. ഈ 28ാം തിയതി അതായത് നാളെ കുമാരി റിലീസാവുകയാണ്. കുടുംബ സമേതം സിനിമ കണ്ട് അനുഗ്രഹിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.' ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പൃഥ്വിരാജ് പറയുന്നു.
ഹാറര്‍ ഫാന്റസി ചിത്രമായി എത്തുന്ന കുമാരി പറയുന്നത് കേരളത്തിന്റെ നാടോടിക്കഥകളെ അടിസ്ഥാനമാക്കിയുള്ള ഒരു പുരാണ കഥയാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ചിത്രം നാളെയാണ് തിയറ്ററില്‍ എത്തുക. ഇപ്പോള്‍ സിനിമയെക്കുറിച്ചുള്ള പൃഥ്വിരാജിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഈ സിനിമ ചെയ്യാന്‍ നിര്‍മലിനെ ഏറ്റവും കൂടുതല്‍ നിര്‍ബന്ധിച്ചത് താനാണ് എന്നാണ് താരം പറയുന്നത്.
'ഒന്നൊന്നര വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എന്റെ സുഹൃത്തും സംവിധായകനും തിരക്കഥാകൃത്തുമായ നിര്‍മ്മല്‍ സഹദേവ് വീട്ടില്‍ വന്ന് എന്നോട് മൂന്ന് കഥകള്‍ പറയുന്നത്. അന്ന് ഞാന്‍ കേട്ട ആ മൂന്ന് കഥകളില്‍ ഇന്ന് 'കുമാരി' എന്ന സിനിമയായി തീര്‍ന്ന ചിത്രം ചെയ്യാന്‍ നിര്‍മ്മലിനെ ഏറ്റവും കൂടുതല്‍ നിര്‍ബന്ധിച്ചത് ഞാനാണ്. അങ്ങനെയൊരു നിര്‍ബന്ധത്തിന് പിന്നിലെ കാരണം കുമാരിയുടെ ടീസറില്‍ ഞാന്‍ പറഞ്ഞ വാചകം തന്നെയാണ്.
അത് തന്നെയാണ് അന്ന് ആ കഥ കേട്ടിട്ട് നിര്‍മ്മലിനോട് ആദ്യം പറഞ്ഞത്, 'എത്ര നാളായി ഇതുപോലൊരു കഥ കേട്ടിട്ട്' എന്ന്. ഒരു പഴയ മുത്തശ്ശിക്കഥയുടെ മോഡേണ്‍ ഫിലിം അഡാപ്‌റ്റേഷന്‍ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു സിനിമയാണ് കുമാരി. മികച്ച രീതിയില്‍ ഒരുക്കിയ അതിനേക്കാള്‍ മികച്ച രീതിയില്‍ ചിത്രീകരിച്ച വളരെ ഇന്ററസ്റ്റിങ്ങായ ഒരു ഹൊറര്‍ ഫാന്റസി ത്രില്ലര്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ഭാഗം എന്ന നിലയില്‍ കുമാരിയുമായി കൈകോര്‍ക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു.
https://www.facebook.com/Malayalivartha























