നയന്‍താരയുടെ സൗന്ദര്യത്തെ കുറിച്ച് പറഞ്ഞ് വിഘ്‌നേഷ്...

സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചാ വിഷയമാണ് വിഘ്‌നേഷ് ശിവനും നടി നയന്‍താരയും. താരങ്ങളുടെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ജൂണിലാണ് വിഘ്‌നേഷ് ശിവനും നടി നയന്‍താരയും വിവാഹിതരായത്. താരങ്ങള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും വൈറലാകാറുണ്ട്.
ഇപ്പോള്‍ ഇതാ അത്തരത്തിലൊരു ഫോട്ടോയാണ് വൈറലാകുന്നത്. നയന്‍താരയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയാണ് വിഘ്‌നേഷ് പങ്കുവെച്ചിരിക്കുന്നത്. 'പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയില്‍ പോലും തിളങ്ങുന്ന സൗന്ദര്യമാണ് നിനക്ക് 'എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം വിഘ്‌നേഷ് കുറിച്ചത്. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ ആയിരുന്നു ഭാര്യയെ കുറിച്ച് വിഘ്‌നേഷ് വര്‍ണ്ണിച്ചത്.
ദീപാവലി ദിനത്തില്‍ രണ്ട് കുഞ്ഞുവാവകളെയും കൈയിലെടുത്ത് താരങ്ങള്‍ ദീപാവലി ആശംസകള്‍ അറിയിച്ചിരുന്നു. വിഘ്‌നേഷ് തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്.
കഠിനമായി പ്രാര്‍ത്ഥിക്കുക, കഠിനമായി സ്‌നേഹിക്കുക! സ്‌നേഹം മാത്രമാണ് നമുക്ക് ഓരോരുത്തര്‍ക്കും വേണ്ടിയുള്ളത് ... സ്‌നേഹമാണ് ഈ ജീവിതത്തെ മനോഹരവും സമൃദ്ധവുമാക്കുന്നത്! ദൈവത്തില്‍ വിശ്വസിക്കുക സ്‌നേഹത്തില്‍ വിശ്വസിക്കുക ,നന്മയില്‍ പ്രകടമാക്കുന്നതില്‍ വിശ്വസിക്കുക, പ്രപഞ്ചം എല്ലായ്‌പ്പോഴും എല്ലാം മനോഹരമാകുമെന്ന് ഉറപ്പാക്കുന്നു എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ഒക്ടോബര്‍ 9നാണ് തങ്ങള്‍ക്ക് ഇരട്ടകുട്ടികള്‍ പിറന്നെന്ന സന്തോഷ വാര്‍ത്ത ഇരുവരും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇതിന് പിന്നാലെ കുഞ്ഞുങ്ങളുടെ ജനനം സംബന്ധിച്ചും മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ജൂണില്‍ മഹാബലിപുരത്ത് വെച്ചായിരുന്നു നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്.
https://www.facebook.com/Malayalivartha























