ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള ആഗ്രഹം തുറന്നുപറഞ്ഞ് കങ്കണ...

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള ആഗ്രഹം തുറന്നുപറഞ്ഞ് ബോളിവുഡ് താരം കങ്കണ. ജനങ്ങള്‍ ആഗ്രഹിച്ചാല്‍, ബിജെപി ടിക്കറ്റ് നല്‍കുകയും ചെയ്താല്‍ തന്റെ ജന്മനാട്ടില്‍ നിന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്നാണ് കങ്കണ റണാവത് പറയുന്നത്. ഹിമാചല്‍ പ്രദേശിലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഷിംലയില്‍ 'പഞ്ചായത്ത് ആജ് തക് ഹിമാചല്‍ പ്രദേശ്' എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് നടി തന്റെ രാഷ്ട്രീയ പ്രവേശന സന്നദ്ധത അറിയിച്ചത്.
ജനങ്ങള്‍ ആഗ്രഹിച്ചാല്‍ മാണ്ഡിയില്‍ നിന്നും ജനവിധി തേടാന്‍ മടിയില്ല എന്നാണ് നടി അറിയിച്ചത്. ഹിമാചല്‍ പ്രദേശിലെ നാല് ലോക്‌സഭാ മണ്ഡലങ്ങളിലൊന്നാണ് മാണ്ഡി. ഇവിടെ നിന്നും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള ആഗ്രഹമാണ് നടി പ്രകടിപ്പിച്ചതെന്ന് സൂചനയുണ്ട്. അതേസമയം വിഷയത്തില്‍ ബിജെപി പ്രതികരണം ലഭിച്ചിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ മഹാപുരുഷന്‍ എന്നാണ് നടി വിശേഷിപ്പിച്ചത്. ഹിമാചല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നടത്തുന്ന പ്രചാരണത്തിനെ നടി എതിര്‍ത്തു. എഎപിയുടെ വ്യാജ വാഗ്ദാനങ്ങളില്‍ ഹിമാചലിലെ ജനങ്ങള്‍ വീഴില്ലെന്നും സ്വന്തമായി സൗരോര്‍ജ്ജവും സ്വന്തമായി കൃഷിയും അവര്‍ ചെയ്യുന്നുണ്ടെന്നും കങ്കണ പറഞ്ഞു.
https://www.facebook.com/Malayalivartha























