Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജിമ മോഹന്‍

01 NOVEMBER 2022 07:05 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയില്‍ ബാലതാരമായി വന്ന് നായികയായി വളര്‍ന്ന താരമാണ് മഞ്ജിമ മോഹന്‍. നിവിന്‍ പോളിയുടെ നായികയായി ഒരു വടക്കന്‍ സെല്‍ഫിയിലൂടെയാണ് സജീവമായി വീണ്ടും സിനിമാ രംഗത്ത് എത്തിയത്. ഇപ്പോള്‍ ഇതാ താരം തന്റെ പ്രണയവിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കു വച്ചിരിക്കുകയാണ്.

തമിഴ് നടന്‍ ഗൗതം കാര്‍ത്തിക്കുമൊത്തുള്ള ചിത്രങ്ങള്‍ പങ്ക് വച്ചാണ് പ്രണയ വിവരം അറിയിച്ചത്. ആദ്യം പ്രണയവിവരം പ്രചരിച്ചപ്പോള്‍ മഞ്ജിമ അത് നിഷേധിച്ചിരുന്നു. ഗൗതവും അതേ കുറിച്ച് പ്രതികരിച്ചില്ല. എന്നാല്‍ ഇപ്പോള്‍ ആ സന്തോഷവാര്‍ത്ത അവര്‍ തന്നെ പങ്ക് വച്ചിരിക്കുകയാണ്.

ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട അവസ്ഥയില്‍ കാവല്‍ മാലാഖയായി വന്ന ആളാണ് ഗൗതമെന്നും ഞാന്‍ എത്രമാത്രം അനുഗ്രഹിതയാണെന്ന് തിരിച്ചറിയാന്‍ ഗൗതം എന്നെ സഹായിച്ചെന്നുമുള്ള അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്ക് വച്ചിരിക്കുന്നത്. ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ഗൗതം മാറ്റിയെന്നും മഞ്ജിമ പറഞ്ഞു.

മീര നന്ദന്‍, സംയുക്ത മേനോന്‍, ജീവ, ആരതി തുടങ്ങിയ ഒട്ടേറെ താരങ്ങള്‍ ആശംസകളുമായി രംഗത്ത് വന്നിട്ടുണ്ട്. സൗഹൃദം പിന്നെ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നുവെന്ന് ഗൗതം കാര്‍ത്തിക് അറിയിച്ചു.

മഞ്ജിമയും ഗൗതവും ഒന്നിച്ച് അഭിനയിച്ച ദേവരാട്ടം എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. തമിഴ് നടന്‍ കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം. മണിരത്‌നം സംവിധാനം ചെയ്ത കടല്‍ എന്ന ചിത്രത്തിലൂടെയാണ് ഗൗതം തുടക്കം കുറിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends