നവംബര്‍ നാലിന് സാറ്റര്‍ഡേ നൈറ്റ് എത്തും... വേണേല്‍ കുമാരി കൂടി കണ്ടോളൂയെന്ന് ഐശ്വര്യ

നിവിന്‍ പോളി നായകനായി റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സാറ്റര്‍ഡേ നൈറ്റ്'. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ പ്രചരണത്തിനായി ദുബായിലെത്തിയ താരങ്ങളുടെ വീഡിയോയാണ് വൈറല്‍ ആയിരിക്കുന്നത്. ചിത്രത്തില്‍ നിവിന്‍ പോളി,സൈജു കുറുപ്പ്, അജു വര്‍ഗീസ്, സിജു വില്‍സന്‍,സാനിയ ഇയ്യപ്പന്‍, ഗ്രേസ് ആന്റണി, മാളവിക എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവംബര്‍ നാലിന് ചിത്രം റീലിസ് ചെയ്യും. സിജു വില്‍സന്‍,സൈജു കുറുപ്പ് എന്നിവര്‍ ചിത്രം തിയേറ്ററില്‍ പോയി കാണണം എന്ന് പറയുമ്പോള്‍ ഇടയില്‍ വന്ന് ഐശ്വര്യ 'വേണേല്‍ കുമാരി കൂടി കണ്ടോളൂ.
തീയേറ്ററിന്റെ അപ്പുറത്ത് തന്നെയുണ്ടാകും ' എന്ന് പറയുന്നു. തുടര്‍ന്ന് ഒപ്പം നിന്ന എല്ലാ താരങ്ങളും പൊട്ടിച്ചിരിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. കുമാരിയുടെ യുഎഇ റിലീസിന്റെ ഭാഗമായി ദുബായില്‍ എത്തിയതായിരുന്നു ഐശ്വര്യ. ഐശ്വര്യ ലക്ഷ്മി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ വീഡിയോ പങ്കു വച്ചിട്ടുണ്ട്. നിര്‍മല്‍ സഹദേവിന്റെ സംവിധാനത്തില്‍ ഐശ്വര്യ ലക്ഷ്മി, സുരഭി ലക്ഷ്മി, ഷൈന്‍ ടോം ചാക്കോ, സ്വാസിക, തന്‍വി റാം എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രമാണ് കുമാരി.
https://www.facebook.com/Malayalivartha























