Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അദ്ദേഹത്തിന്റെ വാക്കുകള്‍ എനിക്ക് ധൈര്യമായി.... തന്റെ കരിയറിലെ അനുഭവങ്ങള്‍ പങ്കുവച്ച് സ്മിനു സിജോ

02 NOVEMBER 2022 07:39 PM IST
മലയാളി വാര്‍ത്ത

അമ്മ വേഷങ്ങളിലൂടെ സിനിമയില്‍ തന്റെതായ സ്ഥാനം നേടിയെടുത്ത താരമാണ് സ്മിനു സിജോ. സ്മിനു എന്ന പേരു കേട്ടാല്‍ ഒരുപക്ഷേ പലര്‍ക്കും മനസിലായി എന്നുവരില്ല. എന്നാല്‍ സ്ലീവാച്ചന്റെ പെങ്ങള്‍ അന്നേച്ചി എന്നു പറഞ്ഞാല്‍ തീര്‍ച്ചയായും ആളെ പിടികിട്ടും. കാരണം ആ ഒറ്റ കഥാപാത്രത്തിലൂടെ സ്മിനു പ്രേക്ഷകരുടെ സ്വന്തം അന്നയായി മാറിക്കഴിഞ്ഞു.

എന്നാല്‍ താന്‍ 'കെട്ടിയോളാണെന്റെ മാലാഖ' എന്ന ചിത്രം ഉപേക്ഷിച്ചുപോകാന്‍ നിന്നതാണെന്ന് നടി പറയുന്നു. 'ആങ്ങളയെ വല്ലാതെ സ്‌നേഹിക്കുന്ന ചേച്ചിയുണ്ടല്ലോ. അത്തരമൊരു ചേച്ചിയെയാണ് അവര്‍ക്ക് വേണ്ടത്. ആക്ഷന്‍ പറഞ്ഞുകഴിയുമ്പോള്‍ അത് ഞാന്‍ തന്നെയായി മാറുകയാണ്. പതിനെട്ട് ടേക്കോ മറ്റോ എടുത്തു. അതിനകത്തൊരു കുട്ടിയുണ്ട്, അവനുള്‍പ്പടെ എന്താ ഇവര്‍ കാണിക്കുന്നതെന്ന ഭാവത്തിലായിരുന്നു.

എല്ലാവരുടെയും മുഖത്ത് ഇറിട്ടേഷന്‍. എന്റെ മോള്‍ ഉള്‍പ്പടെ ചിരിക്കാന്‍ തുടങ്ങി. എനിക്ക് കോംപ്ലക്‌സ് അടിച്ചു. സങ്കടായിപ്പോയി, ശരിക്ക് കരഞ്ഞു. മോനെ വേറെ ആരെയെങ്കിലും വച്ച് ചെയ്‌തോ ഞാന്‍ പോകുവാ എന്ന് അവരോട് പറഞ്ഞു. ചേച്ചിക്ക് എന്താണ് ചെയ്യാന്‍ പറ്റുന്നത് അത് ചേച്ചി ചെയ് എന്ന് പറഞ്ഞു. ആ ഒരു ധൈര്യത്തിലങ്ങ് ചെയ്തു.

ഇപ്പോള്‍ സ്മിനു സിജോ അഭിനയിക്കുന്ന ലൂയിസ് നവംബര്‍ നാലിനാണ് റിലീസ് ചെയ്യുകയാണ്. ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, സായ്കുമാര്‍, ലെന,തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രമാണ് ലൂയിസ്. ഇന്ദ്രന്‍സാണ് സിനിമയില്‍ ലൂയിസായി എത്തുന്നത്. ഈ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷത്തിലാണ് സ്മിനു എത്തുന്നത്.

പ്രീസ്റ്റ് എന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചപ്പോഴുള്ള അനുഭവവും നടി പറയുന്നു. 'മമ്മൂക്കയുടെ കൂടെ അഭിനയിക്കുവല്ലേ, പേടിച്ച് പേടിച്ചാ നില്‍ക്കുന്നത്. ജഗദീഷേട്ടനോടും പിഷാരടിയോടൊക്കെ എനിക്ക് പേടിയാന്ന് പറഞ്ഞു. അങ്ങനെ ഫസ്റ്റ് ഡയലോഗ് പറഞ്ഞു. മമ്മൂക്ക ഒരു ഫോട്ടോയില്‍ നോക്കിനില്‍ക്കുന്ന സീനാണ്. കട്ട് പറഞ്ഞുകഴിഞ്ഞപ്പോള്‍ തിരിഞ്ഞുനിന്ന് നന്നായിട്ട് പെര്‍ഫോം ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു.

അന്ന് മമ്മൂക്ക പറഞ്ഞതാണ് എന്റെ അഹങ്കാരം. ഫസ്റ്റ് സീനില്‍ തന്നെ മമ്മൂക്ക ഇങ്ങനെ പറയുക എന്ന് പറഞ്ഞാലെ, പിന്നെയൊരു ധൈര്യമായിരുന്നു. ആ വിറയലങ്ങ് മാറി. കെട്ടിയോളാണെന്റെ മാലാഖ കണ്ടെന്നും നന്നായിട്ട് ചെയ്തിട്ടുണ്ടെന്നും അന്ന് തന്നെ മമ്മൂക്ക പറഞ്ഞു. നല്ലത് പറയുമ്പോള്‍ ഉത്തരവാദിത്തങ്ങള്‍ കൂടുകയാണ്.' നടി പറഞ്ഞു. ചക്ക വീണു മുയലു ചത്തുവെന്ന പറയുന്നതു പോലെ സിനിമയില്‍ വന്നയാളാണ് ഞാന്‍. അതുകൊണ്ട് ഇതൊക്കെ എനിക്ക് കൈവന്ന ഭാഗ്യങ്ങളാണെന്നാണ് ഞാന്‍ കരുതുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends