ഒന്നാം സ്ഥാനം യാത്രയ്ക്ക്... അത് കഴിഞ്ഞേ സിനിമയുള്ളു...

മലയാളത്തിന്റെ പ്രിയ താരപുത്രനും നടനുമാണ് പ്രണവ് മോഹന്‍ലാല്‍. മറ്റ് നടന്മാില്‍ നിന്നും വ്യത്യസ്തനാണ് പ്രണവ് എന്ന് വേണം പറയാന്‍. സിനിമകളെക്കാള്‍ ഏറെ യാത്രകള്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് പ്രണവ് മോഹന്‍ലാല്‍. വളരെ അപൂര്‍വമായി മാത്രമേ താരം നാട്ടിലെത്താറുള്ളു. താരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുന്ന വീഡിയോകളും ചിത്രങ്ങളും നിമിഷ നേരം കൊണ്ട് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചുപറ്റും.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം ആയിരുന്നു പ്രണവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വിശാഖ് സുബ്രഹ്മണ്യം ആയിരുന്നു നിര്‍മ്മാതാവ്. രണ്ട് ദിവസം മുന്‍പ് നടന്ന വിശാഖിന്റെ വിവാഹത്തില്‍ ഹൃദയം ടീമിലെ എല്ലാവരും പങ്കെടുത്തിരുന്നുവെങ്കിലും പ്രണവ് എത്തിയിരുന്നില്ല. ഇപ്പോഴിതാ അതിനു മറുപടിയുമായി വിശാഖ് രംഗത്തെത്തിയിരിക്കുകയാണ്.
'പ്രണവ് ഒരു യാത്രയിലാണ്. വിവാഹനിശ്ചയത്തിന് അവന്‍ എത്തിയിരുന്നു. അന്ന് തായ്‌ലാന്‍ഡില്‍ ആയിരുന്ന അവന്‍ ഫങ്ഷന് വേണ്ടി മാത്രമാണ് നാട്ടിലെത്തിയത്. ഈ വര്‍ഷം മുഴുവന്‍ ട്രിപ്പിന് വേണ്ടി മാറ്റിവയ്ക്കുമെന്ന് അന്നേ അവന്‍ പറഞ്ഞിരുന്നു. അടുത്ത കൊല്ലം അഭിനയിക്കാന്‍ വേണ്ടി തയ്യാറെടുത്ത് കൊണ്ടിരിക്കയാണ്'. എന്നാണ് വിശാഖ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
രണ്ട് ദിവസം മുന്‍പ് നടന്ന വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹത്തില്‍ വന്‍ താരനിര അണിനിരന്നിരുന്നു. മോഹന്‍ലാലും സുചിത്രയും പങ്കെടുത്ത വിവാഹത്തില്‍ ശ്രീനിവാസനും കുടുംബസമേതം പങ്കെടുത്തത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha























