സുരേഷ് ഗോപിയുടെ വീട്ടിൽ നിന്ന് ഒരാള്‍ കൂടി സിനിമയിലേക്ക്

സുരേഷ് ഗോപിയുടെ കുടുംബത്തില്‍ നിന്ന് ഒരാള്‍ കൂടി മലയാള സിനിമയിലേക്ക് എത്തുന്നു. ഇളയമകന്‍ മാധവ് സുരേഷ് ആണ് സിനിമയിലേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രത്തിലൂടെയാണ് മകന്റെ അരങ്ങേറ്റം.
സിനിമാ പ്രവേശനത്തിനു മുന്‍പായി മമ്മൂട്ടിയെ കണ്ട് മാധവ് അനുഗ്രഹം തേടി. മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടില്‍ സംവിധായകന്‍ പ്രവീണ്‍ നാരായണന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സജിത് കൃഷ്ണ എന്നിവര്‍ക്കൊപ്പമാണ് മാധവ് എത്തിയത്.
പ്രവീണ്‍ നാരായണന്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ ആണ് നായിക. കോസ്മോസ് എന്റര്‍റ്റെയിന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്നു.
https://www.facebook.com/Malayalivartha























