സത്യം എപ്പോഴും നിലനില്‍ക്കും... സുരേഷ് ഗോപി ചിത്രം ജെ എസ് കെയുടെ ഷൂട്ടിംഗ് ആരംഭിച്ചു

പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമായ ജെ എസ് കെയുടെ പൂജ ഇന്ന് രാവിലെ ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ നടന്നു. തുടര്‍ന്ന് ഷൂട്ടിംഗ് ആരംഭിച്ചു. ഇരിങ്ങാലക്കുടയും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് പുരോഗമിക്കും.
കോസ്‌മോസ് എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രവീണ്‍ നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജയ് വിഷ്ണുവാണ് സഹ രചയിതാവ്. റെണദിവേ ആണ് ഛായഗ്രഹണം നിര്‍വഹിക്കുന്നത്. സുരേഷ് ഗോപിയുടെ മകന്‍ മാധവ് ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
അനുപമ പരമേശ്വരന്‍ ഒരിടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ എത്തുന്ന ചിത്രം കൂടെയാണ് ജെ എസ് കെ. തെലുങ്കിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായ ' കാര്‍ത്തികേയ 2 ' വിലെ നായിക അനുപമയായിരുന്നു. 250 കോടി രൂപക്ക് മുകളില്‍ കാര്‍ത്തികേയ 2 കളക്ഷന്‍ സ്വന്തമാക്കിയിരുന്നു.
'സത്യം എപ്പോഴും നിലനില്‍ക്കും ' എന്ന ടാഗ് ലൈനോട് കൂടെയുള്ള ജെ.എസ്.കെയുടെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിട്ടുണ്ട്. സജിത്ത് കൃഷ്ണനാണ് ലൈന്‍ പ്രൊഡ്യൂസര്‍, പ്രൊജക്റ്റ് ഡിസൈനര്‍ ജോണ്‍ കുടിയാന്‍മല,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അമൃത മോഹന്‍,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ശബരി, സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ്മ,
ആര്‍ട്ട് ജയന്‍ ക്രയോണ്‍, മേക്കപ്പ് പ്രദീപ് രംഗന്‍, കോസ്റ്റിയും ഡിസൈനര്‍ അരുണ്‍ മനോഹര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍, അസോസിയേറ്റ് ഡയറക്ടര്‍ ബിച്ചു, സവിന്‍ ഷാ, സ്റ്റില്‍സ് ജെഫില്‍, അസോസിയേറ്റ് ക്യാമറമാന്‍ മനോജ് എ കെ, ഫിനാന്‍സ് കണ്ട്രോളര്‍ എം കെ ദിലീപ്കുമാര്‍,അസിസ്റ്റന്റ് ഡയറക്ടര്‍ രാഹുല്‍ വി നായര്‍, ആന്‍ മരിയ അലക്‌സ്,കാര്‍ത്തിക്ക് വാര്‍ത്താപ്രചരണം വൈശാഖ് വടക്കേ വീട്.
https://www.facebook.com/Malayalivartha























