പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മമ്മൂട്ടി മത്സരിച്ചാൽ കുഴപ്പമുണ്ടോ? മമ്മൂട്ടി ഇടത് സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു

തീക്കോയി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ മമ്മൂട്ടി ഇടത് സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ടോര്‍ച്ച് ചിഹ്നത്തിലാണ് മമ്മൂട്ടി മത്സരിക്കുന്നത്. തിരഞ്ഞെടുപ്പിനായുള്ള ഫ്ലക്‌സ് ബോര്‍ഡുകള്‍ വാര്‍ഡില്‍ നിരന്നുകഴിഞ്ഞു. മാത്യു ദേവസിയെ വിജയിപ്പിക്കുക എന്ന അടിക്കുറിപ്പോടെയാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
മമ്മൂട്ടിയും തെന്നിന്ത്യന്‍ താരം ജ്യോതികയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'കാതല്‍' എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ഫ്ളക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും നിരന്നത്. ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. 12 വര്‍ഷത്തിനുശേഷം ജ്യോതിക അഭിനയിക്കുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും കാതലിനുണ്ട്.
മമ്മൂട്ടിയും ജിയോ ബേബിയും ആദ്യമായാണ് ഒരുമിക്കുന്നത്. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. റോഷാക്കിന് ശേഷം മമ്മൂട്ടി കമ്ബനി നിര്‍മിക്കുന്ന ചിത്രത്തില്‍ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.
https://www.facebook.com/Malayalivartha























