മേഘ്‌ന രാജ് കൂട്ടുകാരികള്‍ക്കൊപ്പം തായ്‌ലന്‍ഡില്‍...

അന്യഭാഷാ നടിയാണെങ്കിലും മേഘ്‌ന രാജ് എന്ന താരത്തെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. 'യക്ഷിയും ഞാനും', 'ബ്യൂട്ടിഫുള്‍' ചത്രങ്ങളിലെ പ്രകടനങ്ങള്‍ ശ്രദ്ധ നേടുകയുണ്ടായി. ശേഷം നടന്‍ ചിരഞ്ജീവി സര്‍ജയെ വിവാഹം ചെയ്തു. ഭര്‍ത്താവിന്റെ അകാല വിയോഗത്തില്‍ ദുഖിതയായെങ്കിലും കുഞ്ഞിന്റെ ജനനത്തോടെ താരം അഭിനയ രംഗത്തേക്ക് കടന്നു വന്നു.
അടുത്ത സുഹൃത്തുക്കളാണ് മേഘ്‌നയുടെ മടങ്ങിവരവിന് കാരണം. ഇപ്പോള്‍ താരം തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം തായ്‌ലന്റിലാണ് സമയം എത്തിയത്. ഇവിടുത്തെ അന്തരീക്ഷവും ഭക്ഷണവും ആസ്വദിക്കുന്ന മേഘ്‌നയുടെ ചിത്രങ്ങളാണ് ഇന്‍സ്റ്റയില്‍ എത്തിയിട്ടുള്ളത്.
മേഘ്‌നയുടെ പേര് ഇംഗ്ലീഷില്‍ എഴുതിയ ഒരു തൊപ്പി അവര്‍ തലയില്‍ അണിഞ്ഞിട്ടുണ്ട്. ഒട്ടേറെപ്പേര്‍ മേഘ്‌നയ്ക്ക് ആശംസയുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























