ഞെട്ടലോടെ സഹതാരങ്ങളും ആരാധകരും.... ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നടന്‍ സിദ്ധാന്ത് കുഴഞ്ഞുവീണു മരിച്ചു; മരണ കാരണം ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

നടന് സിദ്ധാന്ത് വീര്‍ സൂര്യവംശി ജിംനേഷ്യത്തില്‍ കുഴഞ്ഞുവീണു മരിച്ചു. 46 വയസ്സായിരുന്നു. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നടന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
മോഡലിങ്ങിലൂടെയായിരുന്നു സിദ്ധാന്ത് വിനോദരംഗത്ത് എത്തുന്നത്. ഏക്ത കപൂര്‍ നിര്‍മിച്ച ഖുസും എന്ന സീരിയലിലൂടെയാണ് ടെലിവിഷന്‍ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. സമീന്‍ സേ ആസ്മാന്‍ തക്, വിരുദ്ധ്, ഭാഗ്യവിധാത, മംമ്ത, ഖയാമത്ത് തുടങ്ങിയ സിരീയലുകളില്‍ വേഷമിട്ടു. 2007-ല്‍ ഇന്ത്യന്‍ ടെലി പുരസ്‌കാരം നേടിയിട്ടുണ്ട്.
ജനകീയ പരിപാടികളായ കണ്‍ട്രോള്‍ റൂം, കൃഷ്ണ അര്‍ജുന്‍, വിരുദ്ധ്, സൂര്യപുത്ര, ഭാഗ്യവിധാത, വാരിസ്, ഗൃഹസ്തി തുടങ്ങിയവ സിദ്ധാന്തിനെ ജനപ്രിയ നടനാക്കി.
ഇറ ചൗധരിയാണ് സിദ്ധാന്തിന്റെ ആദ്യ ഭാര്യ. 2015ല്‍ ഇരുവരും വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. ശേഷം 2017ല്‍ മോഡലും ഫാഷന്‍ കൊറിയോഗ്രാഫറുമായ അലീസിയ റാവത്തിനെ നടന്‍ വിവാഹം കഴിച്ചു.
അതേസമയം ഹിന്ദി ടിവി സീരിയലുകളിലെയും ഷോകളിലെയും സജീവ സാന്നിധ്യമായ സിദ്ധാന്തിന്റെ അകാലമരണത്തിന്റെ ഞെട്ടലിലാണു സഹതാരങ്ങളും ആരാധകരും.
https://www.facebook.com/Malayalivartha























