തന്റെ ഹോട്ടല്‍ മുറിയില്‍ എനിക്ക് സ്വകാര്യത സാധ്യമല്ലെങ്കില്‍ പിന്നെ എവിടെ സാധ്യമാകും?

ഹോട്ടല്‍ മുറിയില്‍ എനിക്ക് സ്വകാര്യത സാധ്യമല്ലെങ്കില്‍ പിന്നെ എവിടെ സാധ്യമാകും? തങ്ങളുടെ സ്വകാര്യതയിലേക്ക് ആരാധകര്‍ തള്ളിക്കയറുന്നതായി ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയുടെ വെളിപ്പെടുത്തല്‍. എല്ലാവരെയും പോലെ ഞങ്ങളും മനുഷ്യരാണ്. ഞങ്ങള്‍ക്കും സ്വകാര്യതയുണ്ട്. അനുഷ്‌കയുടെ വാക്കുകള്‍.
തന്റെ ഹോട്ടല്‍ മുറിയില്‍ പ്രവേശിച്ച് വീഡിയോ പകര്‍ത്തിയ ആളിന് എതിരെ അടുത്തിടെ അനുഷ്‌കയുടെ ഭര്‍ത്താവും ക്രിക്കറ്റ് താരവുമായ വിരാട് കോഹ്‌ലി രംഗത്തുവന്നിരുന്നു. കൂടാതെ മകള്‍ വാമികയുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഇരുവരും മാദ്ധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
തങ്ങളുടെ പ്രിയപ്പെട്ട കളിക്കാരെ കാണുമ്പോള്‍ ആരാധകര്‍ വളരെ സന്തോഷവും ആവേശവും കൊള്ളുന്നത് എനിക്ക് മനസിലാകും. എന്നാല്‍ ഇവിടെയുള്ള ഈ വീഡിയോ ഭയാനകമാണ്. ഇത് സ്വകാര്യതയെക്കുറിച്ച് എനിക്ക് വളരെ പരിഭ്രാന്തി തോന്നിച്ചു. എന്റെ സ്വന്തം ഹോട്ടല്‍ മുറിയില്‍ എനിക്ക് സ്വകാര്യത സാധ്യമല്ലെങ്കില്‍ വ്യക്തിപരമായ ഇടം എവിടെനിന്ന് പ്രതീക്ഷിക്കുന്നു. ദയവായി ആളുകളുടെ സ്വകാര്യതയെ മാനിക്കുക. വീഡിയോയ്ക്ക് താഴെ കോഹ്‌ലി കുറിച്ചു. വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ട് അനുഷ്‌ക കുറിച്ചു.
ഇതിന് മുന്‍പും ആരാധകരുടെ ഇത്തരത്തിലുള്ള ഉത്തരവാദിത്വമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങള്‍ ഇരയാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് തികച്ചും മോശമായ ഒന്നാണ്. ഇത് നിങ്ങളുടെ മുറിയിലാണ് നടന്നിരുന്നുതെങ്കില്‍ എന്തായിരിക്കും അവസ്ഥ. അനുഷ്‌ക ചോദിച്ചു. പരസ്പരംപ്രണയിച്ചപ്പോഴും തങ്ങളുടെ ബന്ധത്തിന്റെ സ്വകാര്യത നിലനിറുത്താന്‍ ആഗ്രഹിച്ചിരുന്നവരാണ് അനുഷ്‌കയും കോഹ്‌ലിയും.
https://www.facebook.com/Malayalivartha























