അനുപം ഖേറിനൊപ്പം കൊഹ് ലിയുടെ സെല്‍ഫി വൈറൽ

വിരാട് കൊഹ് ലിയും ഭാര്യ അനുഷ്‌ക ശര്‍മ്മയുമൊത്തുളള നടന്‍ അനുപം ഖേറിന്റെ ചിത്രം വൈറലാകുന്നു. ഇന്‍സ്റ്റഗ്രാമില്‍ അനുപം ഖേര്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് ഒരു ലക്ഷത്തോളം ലൈക്കുകളാണ് മണിക്കൂറുകള്‍ക്കുളളില്‍ ലഭിച്ചത്.
മുംബൈ ഛത്രപതി ശിവാജി വിമാനത്താവളത്തിന്റെ രണ്ടാം നമ്ബര്‍ ടെര്‍മിനലിന്റെ ലോഞ്ചില്‍ വെച്ചാണ് മൂവരും കണ്ടുമുട്ടിയത്. കൊഹ് ലിയെയും അനുഷ്‌കയെയും കണ്ടുമുട്ടിയതില്‍ സന്തോഷമുണ്ടെന്നും എയര്‍പോര്‍ട്ട് ലോഞ്ചില്‍ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും അനുപം ഖേര്‍ കുറിച്ചു. ഇരുവര്‍ക്കും ആശംസ നേര്‍ന്നാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്.
മൂവരും വെളള ഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്. കൊഹ് ലിയാണ് സെല്‍ഫി എടുത്തിരിക്കുന്നത്. ആക്ടിങ് ലെജന്‍ഡ് ക്രിക്കറ്റ് ലെജന്‍ഡിനൊപ്പം എന്ന് തുടങ്ങുന്ന കമന്റുകളോടെ ആരാധകരും ചിത്രം ഏറ്റെടുത്തു. മൂവരും പ്രിയപ്പെട്ടവരാണെന്നും ഒരുമിച്ച് കണ്ടതില്‍ സന്തോഷമെന്നും ധാരാളം പേര്‍ കുറിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























