പാര്‍വതിയുടെ പൊടി ഇഡലി പോസ്റ്റ് വൈറലോട് വൈറൽ

പാര്‍വതി തിരുവോത്ത് വീണ്ടും വാർത്തകളിൽ നിറയുകയാണ്. പലപ്പോഴും താരത്തിന്റെ നിലപാടുകളും ചില തുറന്നു പറച്ചിലുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആകാറുണ്ട്. ഇപ്പോഴിതാ പാര്‍വതി പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. താരത്തിന്റെ പ്രഭാത ഭക്ഷണത്തിനെ കുറിച്ചുള്ളതാണ് പോസ്റ്റ്. കൊച്ചി പാലാരിവട്ടത്തുള്ള 'മെെസൂര്‍ രാമന്‍ ഇഡലി' റസ്റ്റോറന്റില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്.
വ്യത്യസ്ത രീതിയില്‍ വ്യത്യസ്ത രുചിയിലുമുള്ള ഇവിടുത്തെ ഇഡലി വളരെ പ്രശസ്തമാണ്. 'എന്റെ ഇഡലി ഞാന്‍ തരൂല്ല....' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ആരാധകര്‍ മാത്രമല്ല പല താരങ്ങളും ചിത്രത്തിന് കമന്റുമായി രംഗത്ത് വന്നിട്ടുണ്ട്. ചിത്രത്തിലുള്ള പാര്‍വതി ധരിച്ചിരിക്കുന്ന കണ്ണടയെ ക്കുറിച്ചു ധാരാളം കമന്റുകളും വരുന്നുണ്ട്.
അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത 'വണ്ടര്‍ വുമണ്‍' ആണ് പാര്‍വതിയുടേതായി ഒടുവില്‍ ഇറങ്ങിയ ചിത്രം. ചിത്രത്തില്‍ മിനി എന്ന കഥാപാത്രമായാണ് പാര്‍വതി എത്തുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി താരം പങ്കുവച്ച പ്രെഗ്നന്‍സി ടെസ്റ്റ് പോസിറ്റീവായ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു.
https://www.facebook.com/Malayalivartha























