താരസുന്ദരിമാർ ലിസിയോടൊപ്പം അടിച്ചു പൊളിച്ചു

ലിസിയും ഇപ്പോഴത്തെ താരങ്ങളും ചേർന്നുള്ള കൂട്ടായ്മ വാർത്തകളിൽ നിറയുകയാണ്. സൗഹൃദക്കൂട്ടായ്മയുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മലയാളത്തിലെ താരസുന്ദരിമാരെല്ലാം ഒത്തുചേർന്ന രാത്രിയുടെ വിശേഷങ്ങളും ആഘോഷങ്ങളുമാണ് ചിത്രത്തിൽ കാണാനാകുക. നടി ലിസിയാണ് യുവനടിമാർക്കായി പാർട്ടി ഒരുക്കിയത്.
കീർത്തി സുരേഷ്, റിമ കല്ലിങ്കൽ, പാർവതി തിരുവോത്ത്, അന്ന ബെൻ, കല്ല്യാണി പ്രിയദർശൻ, പ്രയാഗ, അതിഥി ബാലൻ എന്നിവരെ ചിത്രങ്ങളിൽ കാണാം. ഇവർക്കൊപ്പം എൺപതുകളിൽ സിനിമാ ലോകത്തു തിളങ്ങി നിന്ന ലിസിയും രാധികയും ഒത്തുചേർന്നു.
പ്രിയപ്പെട്ടവർക്കൊപ്പം ഒരു മനോഹര രാത്രി എന്നാണ് ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് കീർത്തി സുരേഷ് കുറിച്ചത്. ഞങ്ങളെയെല്ലാവരെയും ഒന്നിച്ച് പാർട്ടിക്കു ക്ഷണിച്ച ലിസിക്കു നന്ദി എന്നാണ് റിമ കല്ലിങ്കൽ കുറിച്ചത്.
https://www.facebook.com/Malayalivartha























