Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..

തന്റെ ജീവിതം മാറ്റിമറിച്ചത് മമ്മൂട്ടിയാണ്... മൂന്ന് വയസ്സില്‍ ആഹാരം ചോദിച്ചെത്തിയ എന്നെ അദ്ദേഹം എത്തിച്ചത് ഇവിടെ

22 NOVEMBER 2022 11:03 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ സൂപ്പര്‍ താരം എന്നും സൂപ്പര്‍ തന്നെയാണ്. ഓരോ വെളിപ്പെടുത്തലുകളും കേള്‍ക്കുമ്പോള്‍ അത് എല്ലാവര്‍ക്കും മനസ്സിലാകുന്നതാണ്. അദ്ദേഹം സൂപ്പര്‍ ആകുന്നതിന് മറ്റൊരു കാരണവുമുണ്ട്. അദ്ദേഹം ചെയ്യുന്ന ഒരോ കാര്യങ്ങളും പുറത്തുവരുന്നത് അദ്ദേഹത്തിലൂടെ അല്ല എന്നുള്ളതാണ്. അദ്ദേഹത്തിലൂടെ നന്മകള്‍ കിട്ടിയവര്‍ അത് പുറത്തു പറയുമ്പോഴാണ് അത്തരത്തില്‍ ഒരു സംഭവം നടന്നതയി പുറം ലോകം അറിയുന്നത്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം സൂപ്പര്‍ എന്ന് എല്ലാവരും പറയുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് താരം ഭിക്ഷാടകരുടെ കൈയ്യില്‍ നിന്നും ഒരു പെണ്‍കുട്ടിയെ രക്ഷിച്ചിരുന്നു. ഇന്നവള്‍ വളര്‍ന്ന് വലുതായി കുടുംബിനിയായി കഴിയുകയാണ്. ശ്രീദേവി എന്നാണ് ആ കുഞ്ഞിന്റെ പേര്. കഴിഞ്ഞ ദിവസം ശ്രീദേവി ഫ്‌ലവേഴ്‌സ് ഒരുകോടിയില്‍ എത്തിയിരുന്നു.

വേദിയില്‍ ശ്രീകണ്ഠന്‍ നായരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ തന്റെ ജീവിതം ശ്രീദേവി പങ്കുവച്ചിരുന്നു. ജനിച്ച ഉടനെ സ്വന്തം അമ്മ തന്നെ ഉപേക്ഷിച്ച് പോയതാണ്. ഒരു നാടോടി സ്ത്രീയാണ് എന്നെ എടുത്തത്. കുറച്ച് കാലം അവരുടെ കൂടെയായിരുന്നു. ഭിക്ഷാടകയായ അവരുടെ കൂടെ, അവരിലൊരാളായി ഞാനും മാറി. മൂന്ന് വയസ് മുതല്‍ താനും ഭിക്ഷാടനത്തിന് ഇറങ്ങി. കൃത്യമായ ഭക്ഷണം കിട്ടാത്തത് കൊണ്ട് മാലിന്യം വരെ തിന്നേണ്ടി വന്നു. ഭിഷാടനത്തിന് കളക്ഷന്‍ കുറഞ്ഞാല്‍ ശാരീരികമായി ഉപദ്രവിക്കും.

മമ്മൂട്ടിയെ കണ്ടുമുട്ടിയതാണ് തന്റെ ജീവിതം മാറ്റിമറിച്ചത്. പട്ടാളം എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് താരത്തിനെ കാണുന്നത്. അവിടെ ഭിക്ഷയെടുക്കാന്‍ വേണ്ടി പോയതാണ്. വിശപ്പ് കാരണം ലൊക്കേഷന് അകത്തേക്ക് കയറി. മമ്മൂക്കയെ കണ്ടപ്പോള്‍ സാറേ വിശക്കൂന്നു, എന്തെങ്കിലും തരണമെന്ന് പറഞ്ഞു. മമ്മൂക്ക കുറേ നേരം എന്റെ മുഖത്തേക്ക് നോക്കി. എന്നോട് കാര്യങ്ങളൊക്കെ ചോദിച്ചു. പൊതുപ്രവര്‍ത്തകരെ കൊണ്ട് കാര്യങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങി.

ഒരു നാടോടി സ്ത്രീ എടുത്ത് വളര്‍ത്തിയതാണെന്നും ഭിക്ഷാടന മാഫിയയാണ് ഭിക്ഷയ്ക്ക് വിടുന്നതെന്നും അദ്ദേഹം മനസിലാക്കി. അങ്ങനെ ഈ കുട്ടിയെ ഞാന്‍ ഏറ്റെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ പറയുന്ന സ്ഥലത്ത് കൊണ്ടാക്കണമെന്ന് മമ്മൂക്ക പറഞ്ഞു. ഞാന്‍ പോകില്ല, ഇവിടെ എവിടെയെങ്കിലും നിന്ന് പഠിച്ചോളാം, അതിനുള്ള സംവിധാനം ചെയ്ത് തരാന്‍ പറ്റുമോന്ന് മമ്മൂക്കയോട് ചോദിച്ചു. അദ്ദേഹം മറ്റ് ചിലരെ വിളിച്ച് വേണ്ടത് ചെയ്യണമെന്നും ഇവിടെ നിന്നിട്ട് ശരിയായില്ലെങ്കില്‍ വേറെ സ്ഥലം നോക്കാമെന്നും പറഞ്ഞു. അങ്ങനെ തന്നെ ഒരു സ്‌കൂളില്‍ ചേര്‍ത്തു എന്നും ശ്രീദേവി പറയുന്നു.

മലയാളം അറിയാത്തത് കൊണ്ട് വേറെ എന്തെങ്കിലും സൗകര്യം ഒരുക്കി കൊടുക്കാന്‍ ടീച്ചര്‍ പറഞ്ഞു. അക്കാര്യം മമ്മൂക്കയോട് പറഞ്ഞപ്പോഴാണ് എന്നെ ആലുവ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള ഏര്‍പ്പാടും അദ്ദേഹം ചെയ്തു. അന്ന് തനിക്ക് ആറോ ഏഴോ വയസുണ്ടാവും. അവിടെ എത്തിയപ്പോഴെക്കും എനിക്ക് സന്തോഷമായി. കാരണം അമ്മാരും കുറേ കുട്ടികളുമൊക്കെ അവിടെയുണ്ടായിരുന്നു. മമ്മൂക്കയുടെ കെയര്‍ ഓഫിലാണ് അവിടെ എത്തിയത്. വേണ്ട സൗകര്യങ്ങളൊക്കെ അദ്ദേഹം തന്നെ ഒരുക്കി തന്നിരുന്നു എന്നും ശ്രീദേവി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (11 minutes ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (38 minutes ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (58 minutes ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (5 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (5 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (6 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (7 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (8 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (8 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (8 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (9 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (9 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (10 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (10 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (10 hours ago)

Malayali Vartha Recommends