ഷൂട്ടിങ് സ്ഥലത്തുവച്ച് അനു സിതാര പറഞ്ഞ വാക്ക് കേട്ട് ഞെട്ടി അമല പോള്‍...

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് അമല പോള്‍. വിവാഹ മോചനത്തിന് ശേഷം സിനിമയില്‍ പഴയതിനേക്കാള്‍ സജീവ മായിരിക്കുകയാണ് താരമിപ്പോള്‍. മുമ്പ് ഒരു സിനിമയുടെ ഷൂട്ടിങ്ങിന് ഇടയില്‍ അനു സിത്താര തന്നോട് വെളിപ്പെടുത്തിയ കാര്യമിപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് പരിചിതരായ നടി അനു സിത്താര വെളിപ്പെടുത്തിയ കാര്യമാണ് അമല പോളിനെ ഞെട്ടിച്ചത്. വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ടിരുന്ന അനുവിനോട് കുശലം പറയാന്‍ അമല പോളും തുടങ്ങി. ഇതിനിടയിലാണ് അമല പോളിന്റെ അമ്മയായി താന്‍ അഭിനയിച്ചിട്ടുണ്ടെന്നു അനു സിത്താര വെളിപ്പെടുത്തിയത്. ഇതു കേട്ടതും അമല ഞെട്ടി.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തില്‍ അമലയുടെ അമ്മയായി അഭിനയിച്ചിട്ടുണ്ട് എന്നായിരുന്നു താരം പറഞ്ഞത്. എന്നാല്‍ ഇക്കാര്യം അമല പോളിന് അറിയില്ലായിരുന്നു. ചിത്രത്തില്‍ അമല പോളിന്റെ അമ്മയായി പ്രത്യക്ഷപ്പെടുന്നത് ലക്ഷ്മി ഗോപാല സ്വാമിയാണ്.
എന്നാല്‍ അവരുടെ ബാല്യകാലം അവതരിപ്പിച്ചത് അനു സിത്താരയാണ്. ഫഌഷ് ബാക്കായ കൗമാരകാലത്തെ പ്രണയരംഗത്ത് ആയിരുന്നു അനു സിത്താര എത്തിയത്. അമല പോളും ഫഹദ് ഫാസിലും ഒരുമിച്ചഭിനയിച്ച ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. അച്ഛനെയും അമ്മയെയും അന്വേഷിച്ചെത്തുന്ന ഒരു പെണ്‍കുട്ടിയും അവളുടെ സഹായിയായെത്തുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെയും കഥയായിരുന്നു ചിത്രം പറഞ്ഞത്. മികച്ച വിജയം ആയിരുന്നു ഈ സിനിമ നേടിയെടുത്തത്.
കലോല്‍സവ വേദിയില്‍ നിന്നും സിനിമയില്‍ എത്തിയ താരമാണ് അനു സിത്താര. 2013 ല്‍ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ ആണ് അനു സിത്താര അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് ഫഹദ് ഫാസില്‍ സത്യന്‍ അന്തിക്കാട് ചിത്രം ഒരു ഇന്ത്യന്‍ പ്രണയകഥയിലും സച്ചി പൃഥ്വിരാജ് ചിത്രം അനാര്‍ക്കലിയിലും ചെറിയ വേഷങ്ങളില്‍ എത്തി. ഒമര്‍ ലുലുവിന്റെ ഹാപ്പി വെഡ്ഡിങിലെ തേപ്പുകാരിയുടെ റോളില്‍ എത്തിയതോടെയാണ് അനു സിത്താരയെ മലയാളികള്‍ ശ്രദ്ധിച്ച് തുടങ്ങിയത്. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം കുട്ടനാടന്‍ ബ്ലോഗിലും താരരാജാവ് മോഹന്‍ലാലിനൊപ്പം ട്വല്‍ത്ത് മാനിലും അനു സിത്താര അഭിനയിച്ചിരുന്നു.
https://www.facebook.com/Malayalivartha