തന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു... ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിച്ചെന്നും പരിഹസിച്ചെന്ന വിമര്‍ശനത്തിന് മാപ്പ് പറഞ്ഞ് നടി റിച്ച ഛദ്ദ

തന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടെങ്കില്‍
ക്ഷമ ചോദിക്കുന്നു. ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിച്ചെന്നും പരിഹസിച്ചെന്ന വിമര്‍ശനത്തിന് മാപ്പ് പറഞ്ഞ് നടി റിച്ച ഛദ്ദ. ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിച്ചെന്നും പരിഹസിച്ചെന്നും ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ റിച്ച ഛദ്ദക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.നടി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ കേസെടുക്കണമെന്നും നിരവധി പേര്‍ ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്നാണ് താരം ട്വീറ്ററിലൂടെ മാപ്പ് പറഞ്ഞത്. ആരെയും വേദനിപ്പിക്കുകയല്ല തന്റെ ഉദ്ദേശ്യമെന്നും തന്റെ വാക്കുകള്‍ മനഃപൂര്‍വമല്ലെങ്കിലും ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് നേരിട്ടുട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും താരം ട്വീറ്റ് ചെയ്തു.
കശ്മീര്‍ തിരിച്ചുപിടിക്കാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണെന്ന ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിയുടെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് റിച്ച ഛദ്ദ വിവാദ പരാമര്‍ശം നടത്തിയത്. ഏമഹംമി മ്യെ െവശ എന്നായിരുന്നു റിച്ച ട്വീറ്റ് ചെയ്തത് . തുടര്‍ന്ന് 2020ല്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ഗാല്‍വാന്‍ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈന്യത്തെ പരിഹസിക്കുകയും ജവാന്മാരുടെ ത്യാഗത്തെ ഇകഴ്ത്തുകയും ചെയ്‌തെന്ന് രൂക്ഷവിമര്‍ശനമുയര്‍ന്നു. സംഭവം വിവാദമായതോടെ താരം തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ മാപ്പ് ചോദിച്ചു.
https://www.facebook.com/Malayalivartha

























