പുതിയ ലുക്കിന് പിന്നാലെ പുതിയ വെളിപ്പെടുത്തൽ; ജീവിതത്തില്‍ ഒരിക്കലും തല കുനിക്കരുത്, വേണ്ടിവന്നാല്‍ ഒന്നിനു മാത്രം

മഞ്ജു വാരിയരുടെ ലുക്ക് ആണ് വാർത്തകളിൽ. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മഞ്ജുവിന്റെ തിരിച്ചു വരവിനെ ഏറെ പ്രതീക്ഷയോടും ആവേശത്തോടെയുമാണ് ആരാധകര്‍ സ്വീകരിച്ചത്. താരത്തിന്റെ 'ആയിഷ' എന്ന സിനിമയിലെ പുതിയ ലുക്കിന് അടുത്തിടെ ഏറെ പ്രശംസകള്‍ ലഭിച്ചിരുന്നു.
ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. 'ഷൂ കെട്ടാനല്ലാതെ തല ഒരിക്കലും കുനിയാന്‍ ഇടവരരുത്' എന്ന അടിക്കുറിപ്പോടൊയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കണ്ണാടിയ്ക്ക് അഭിമുഖമായി ഇരുന്ന് എടുത്ത ഒരു ബ്ലാക്ക് ആന്‍ഡ് വെെറ്റ് ചിത്രമാണിത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.
പ്രായം 44 ആയെങ്കിലും, നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയ താരം മലയാളത്തില്‍ മാത്രമല്ല തമിഴിലും ഹിന്ദിയിലും അഭിനയിക്കുന്നുണ്ട്. മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ചു വാര്യര്‍. താരത്തിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹമാദ്ധ്യമങ്ങളില്‍ വെെറലാകാറുണ്ട്. താരം ഈ അടുത്തിടെ പോസ്റ്റ് ചെയ്ത മറ്റൊരു ചിത്രത്തില്‍ 'എല്ലാം ക്ഷമയോടെ നിരീക്ഷിക്കാന്‍ പഠിക്കൂ, എല്ലാത്തിനും പ്രതികരണം അര്‍ഹിക്കുന്നില്ല' എന്നും കുറിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























